| Sunday, 11th October 2026, 7:17 am

അഞ്ചേ അഞ്ച് താരങ്ങള്‍ക്ക് മാത്രം സാധിച്ചത്; ഇന്ത്യന്‍ ചരിത്രം തിരുത്താന്‍ സാക്ഷാല്‍ സഞ്ജു!

ശ്രീരാഗ് പാറക്കല്‍

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസ് തമ്മിലുള്ള 5 ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ മൂന്നാം മത്സരം നടക്കാനിരിക്കുകയാണ്. ഇന്‍ഡോറിലെ ഹോള്‍കര്‍ സ്റ്റേഡിയത്തിലാണ് ഇരുവരും കൊമ്പ് കോര്‍ക്കുന്നത്.

മത്സരത്തില്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത് സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിന് വേണ്ടിയാണ്. വിന്‍ഡീസിനെതിരെ തകര്‍ത്തടിച്ചാല്‍ സഞ്ജുവിനെ കാത്തിരിക്കുന്നത് ഒരു സൂപ്പര്‍ റെക്കോഡാണ്. ഇതിന് വേണ്ടതാകട്ടെ വെറും രണ്ട് സികസറുകളും.

ഇന്ത്യയ്ക്കായി 100 ടി-20 സിക്‌സറുകള്‍ നേടുന്ന താരമെന്ന നേട്ടത്തിലേക്കാണ് സഞ്ജു കണ്ണുവെക്കുന്നത്. ഇതുവരെ അഞ്ച് താരങ്ങള്‍ക്ക് മാത്രം ചെന്നെത്താന്‍ സാധിച്ച ചരിത്ര നേട്ടത്തിലെത്താനാണ് സഞ്ജുവിന് അവസരമൊരുങ്ങുന്നത്. ഈ നേട്ടത്തില്‍ കെ.എല്‍. രാഹുലിനെ മറികടക്കാനും സഞ്ജുവിന് സാധിക്കും.

ഇന്ത്യയ്ക്കായി ഏറ്റവുമധികം ടി-20 സിക്‌സറുകള്‍

(താരം – ഇന്നിങ്‌സ് – സിക്‌സര്‍ എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – 151 – 205

സൂര്യകുമാര്‍ യാദവ് – 107 – 179

അഭിഷേക് ശര്‍മ – 63 – 136

ഹര്‍ദിക് പാണ്ഡ്യ – 109 – 126

വിരാട് കോഹ്‌ലി – 117 – 124

കെ.എല്‍. രാഹുല്‍ – 68 – 99

സഞ്ജു സാംസണ്‍ – 66 – 98

തിലക് വര്‍മ – 63 – 90

ഇഷാന്‍ കിഷന്‍ – 63 – 87

അതേസമയം വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി-20യില്‍ ശ്രേയസ് അയ്യരെയും സംഘത്തെയും പരാജയപ്പെടുത്തി കരീബിയന്‍സ് കരുത്തുകാട്ടിയിരുന്നു. റാഞ്ചിയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് വിന്‍ഡീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.

ഇന്ത്യ ഉയര്‍ത്തിയ 250 റണ്‍സിന്റെ വിജയലക്ഷ്യം ക്യാപ്റ്റന്‍ ഷായ് ഹോപ്പിന്റെ സെഞ്ച്വറിയുടെയും ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡിന്റെ വെടിക്കെട്ടിന്റെയും കരുത്തില്‍ വെസ്റ്റ് ഇന്‍ഡീസ് അനായാസം മറികടക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ വെടിക്കെട്ടിലാണ് മികച്ച സ്‌കോറിലെത്തിയത്. 41 പന്തില്‍ നിന്നും ഒമ്പത് ഫോറിന്റെയും നാല് സിക്സറിന്റെയും അകമ്പടിയോടെ 200.00 സ്‌ട്രൈക് റേറ്റില്‍ 82 റണ്‍സാണ് താരം നേടിയത്.

Content Highlight: Sanju Samson Need Two More Sixes To Complete 100 Sixes In T-20i

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more