| Thursday, 24th September 2026, 5:24 pm

സ്‌പെഷ്യല്‍ സെഞ്ച്വറിക്ക് തൊട്ടരികില്‍ സഞ്ജു; ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ വേണ്ടത് ഇത്രമാത്രം!

ശ്രീരാഗ് പാറക്കല്‍

ജപ്പാനില്‍ നടക്കുന്ന 2026 ഏഷ്യന്‍ ഗെയിംസ് പോരാട്ടത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഏഷ്യന്‍ ഗെയിംസില്‍ സെപ്റ്റംബര്‍ 28ന് ക്വാര്‍ട്ടര്‍ ഫൈനലിലാണ് ഇന്ത്യ ആദ്യ മത്സരത്തിലിനിറങ്ങുക.

10 ടീമുകള്‍ സ്വര്‍ണമെഡലിനായി മത്സരിക്കുന്ന പുരുഷ വിഭാഗത്തില്‍ ഇന്ത്യ നേരിട്ട് തന്നെ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകള്‍ക്ക് നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നേരിട്ട് യോഗ്യത ലഭിച്ചിട്ടുണ്ട്.

മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളത്തിലിറങ്ങാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അഫ്ഗാന്‍ പരമ്പരയില്‍ സഞ്ജു മികച്ച പ്രകടനം നടത്തി ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ സഞ്ജു വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. അത്തരത്തില്‍ മിന്നും പ്രകടനം നടത്താന്‍ സഞ്ജുവിന് സാധിച്ചാല്‍ മികച്ച റെക്കോഡ് സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.

ഇനിയുള്ള മത്സരങ്ങളില്‍ ആറ് സിക്സര്‍ നേടാന്‍ സാധിച്ചാല്‍ ഇന്ത്യയ്ക്ക് വേണ്ടി 100 സിക്‌സര്‍ എന്ന നേട്ടത്തിലാണ് സഞ്ജു എത്തിച്ചേരുക. ഇന്ത്യയ്ക്ക് വേണ്ടി 100 സിക്‌സര്‍ നേടുന്ന താരങ്ങളുടെ ലിസ്റ്റില്‍ ആറാമത്തെ താരമാവാനും സഞ്ജുവിന് സാധിക്കും.സഞ്ജു സാംസണ്‍

ഇന്ത്യയ്ക്ക് വേണ്ടി ടി-20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്നവര്‍

(താരം, മത്സരം, സിക്‌സ് എന്ന ക്രമത്തില്‍)

രോഹിത് ശര്‍മ – 159 – 205

സൂര്യകുമാര്‍ യാദവ് – 113 – 179

ഹര്‍ദിക് പാണ്ഡ്യ – 138 – 168

വിരാട് കോഹ്ലി – 125 – 124

അഭിഷേക് ശര്‍മ – 58 – 126

കെ.എല്‍. രാഹുല്‍ – 72 – 99

സഞ്ജു സാംസണ്‍ – 68 – 94

അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ സഞ്ജു മിന്നും പ്രകടനമായിരുന്നു നടത്തിയത്. രണ്ട് അര്‍ധ സെഞ്ച്വറി നേടിയാണ് സഞ്ജു തിളങ്ങിയത്.
പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 22 പന്തില്‍ നാല് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 57 റണ്‍സ് നേടിയാണ് സഞ്ജു വമ്പന്‍ തിരിച്ചുവരവ് നടത്തിയത്.

മത്സരത്തില്‍ പതുക്കെ തുടങ്ങി പിന്നീട് അതിവേഗം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് സഞ്ജു തിരിച്ചുവരവ് നടത്തിയത്. അവസാന മത്സരത്തില്‍ രണ്ട് ഫോറും നാല് സിക്സറും അടക്കം 35 പന്തില്‍ 50 റണ്‍സാണ് സഞ്ജു നേടിയത്.

അതേസമയം ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി ജപ്പാനെതിരെ നടന്ന സുസൂക്കി കപ്പില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. സനോ അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ രണ്ട് റണ്‍സിനാിരുന്നു ഇന്ത്യയുടെ വിജയം.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ അഞ്ച് ഓവറില്‍ 33 റണ്‍സായിരുന്നു ഉയര്‍ത്തിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ജപ്പാന് നിശ്ചിത ഓവറില്‍ 30 റണ്‍സാണ് നേടാനായത്. മത്സരത്തില്‍ സഞ്ജു ഒമ്പത് റണ്‍സായിരുന്നു നേടിയത്. ഇന്ത്യയുടെ സെക്കന്റ് ടോപ് സ്‌കോററായിരുന്നു സഞ്ജു.

Content Highlight: Sanju Samson Need Six Sixes For Complete 100 Sixes In T-20i For India

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more