ജപ്പാനില്‍ നടക്കുന്ന 2026 ഏഷ്യന്‍ ഗെയിംസ് പോരാട്ടത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഏഷ്യന്‍ ഗെയിംസില്‍ സെപ്റ്റംബര്‍ 28ന് ക്വാര്‍ട്ടര്‍ ഫൈനലിലാണ് ഇന്ത്യ ആദ്യ മത്സരത്തിലിനിറങ്ങുക. 10 ടീമുകള്‍ സ്വര്‍ണമെഡലിനായി മത്സരിക്കുന്ന പുരുഷ വിഭാഗത്തില്‍ ഇന്ത്യ നേരിട്ട് തന്നെ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകള്‍ക്ക് നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നേരിട്ട് യോഗ്യത ലഭിച്ചിട്ടുണ്ട്.
ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ തന്നെയാകും ഓപ്പണര്‍മാരില്‍ ഒരാളായി ഇറങ്ങുന്നത്. ഏഷ്യന്‍ ഗെയിംസില്‍ സഞ്ജു വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. അത്തരത്തില്‍ മിന്നും പ്രകടനം നടത്താന്‍ സഞ്ജുവിന് സാധിച്ചാല്‍ ഒരു മികച്ച റെക്കോഡ് സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.
ഇനിയുള്ള മത്സരങ്ങളില്‍ ആറ് സിക്‌സര്‍ നേടാന്‍ സഞ്ജുവിന് സാധിച്ചാല്‍ ഇന്ത്യയ്ക്ക് വേണ്ടി 100 സിക്സര്‍ നേടുന്ന താരമാകാനാണ് സഞ്ജുവിന് സാധിക്കുക. മാത്രമല്ല ലിസ്റ്റില്‍ കെ.എല്‍. രാഹുലിനെ മറികടന്ന് ഇന്ത്യയ്ക്ക് വേണ്ടി 100 സിക്സര്‍ നേടുന്ന താരങ്ങളുടെ ആറാമത്തെ താരമാവാനും സഞ്ജുവിന് സാധിക്കും.
(താരം, മത്സരം, സിക്‌സ് എന്ന ക്രമത്തില്‍)
രോഹിത് ശര്‍മ – 159 – 205
സൂര്യകുമാര്‍ യാദവ് – 113 – 179
ഹര്‍ദിക് പാണ്ഡ്യ – 138 – 168
വിരാട് കോഹ്‌ലി – 125 – 124
അഭിഷേക് ശര്‍മ – 58 – 126
കെ.എല്‍. രാഹുല്‍ – 72 – 99
സഞ്ജു സാംസണ്‍ – 68 – 94
അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ സഞ്ജു മിന്നും പ്രകടനമായിരുന്നു നടത്തിയത്. രണ്ട് അര്‍ധ സെഞ്ച്വറി നേടിയാണ് സഞ്ജു തിളങ്ങിയത്.
അതേസമയം ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി ജപ്പാനെതിരെ നടന്ന സുസൂക്കി കപ്പില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. സനോ അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ രണ്ട് റണ്‍സിനാിരുന്നു ഇന്ത്യയുടെ വിജയം.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ അഞ്ച് ഓവറില്‍ 33 റണ്‍സായിരുന്നു ഉയര്‍ത്തിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ജപ്പാന് നിശ്ചിത ഓവറില്‍ 30 റണ്‍സാണ് നേടാനായത്. മത്സരത്തില്‍ സഞ്ജു ഒമ്പത് റണ്‍സായിരുന്നു നേടിയത്. ഇന്ത്യയുടെ സെക്കന്റ് ടോപ് സ്‌കോററായിരുന്നു സഞ്ജു.
Content Highlight: Sanju Samson Need Six Sixes For Achieve Historical Record For India In T-20I