| Saturday, 26th September 2026, 8:56 pm

മലയാളക്കര കണ്ണുംനട്ട് കാത്തിരിക്കുന്ന നേട്ടം; ചരിത്രത്തിനരികെ സഞ്ജു സാംസണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

2026 ഏഷ്യന്‍ ഗെയിംസ് പോരാട്ടത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഏഷ്യന്‍ ഗെയിംസില്‍ സെപ്റ്റംബര്‍ 28ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലിൽ അഫ്ഗാനിസ്ഥാനെയാണ് ഇന്ത്യ നേരിടുക. 10 ടീമുകള്‍ സ്വര്‍ണമെഡലിനായി മത്സരിക്കുന്ന പുരുഷ വിഭാഗത്തില്‍ ഇന്ത്യ നേരിട്ട് തന്നെ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടുകയായിരുന്നു.

ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മലയാളി താരം സഞ്ജു സാംസണ്‍ തന്നെയാകും ഓപ്പണറായി കളത്തിലിറങ്ങുക. ഏഷ്യന്‍ ഗെയിംസില്‍ സഞ്ജു വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തുമെന്നാണ് ആരാധകർ ഉറച്ചുവിശ്വസിക്കുന്നത്.

മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്താൽ ഒരു വമ്പൻ നേട്ടവും സഞ്ജുവിന് കൈവരിക്കാൻ സാധിക്കും. ആറ് സിക്‌സര്‍ നേടാന്‍ സഞ്ജുവിന് സാധിച്ചാല്‍ ഇന്ത്യയ്ക്ക് വേണ്ടി 100 സിക്‌സര്‍ പൂർത്തിയാക്കാൻ സാധിക്കും. ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ ഇന്ത്യൻ താരമായും സഞ്ജു മാറും.

ഇന്ത്യയ്ക്ക് വേണ്ടി ടി-20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ താരം, മത്സരം, സിക്‌സുകളുടെ എണ്ണം

രോഹിത് ശര്‍മ – 159 – 205

സൂര്യകുമാര്‍ യാദവ് – 113 – 179

ഹര്‍ദിക് പാണ്ഡ്യ – 138 – 168

വിരാട് കോഹ്‌ലി – 125 – 124

അഭിഷേക് ശര്‍മ – 58 – 126

കെ.എല്‍. രാഹുല്‍ – 72 – 99

സഞ്ജു സാംസണ്‍ – 68 – 94

അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ സഞ്ജു മിന്നും പ്രകടനമായിരുന്നു നടത്തിയത്. രണ്ട് അര്‍ധ സെഞ്ച്വറി നേടിയാണ് സഞ്ജു തിളങ്ങിയത്.

ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി ജപ്പാനെതിരെ നടന്ന സുസൂക്കി കപ്പില്‍ മത്സരത്തില്‍ സഞ്ജു ഒമ്പത് റണ്‍സായിരുന്നു നേടിയത്. ഇന്ത്യയുടെ സെക്കന്റ് ടോപ് സ്‌കോററായിരുന്നു സഞ്ജു.

Content Highlight: Sanju Samson Need Six Sixes Create a Historical Record For India In T20

Latest Stories

We use cookies to give you the best possible experience. Learn more