| Wednesday, 30th September 2026, 7:06 am

ചരിത്ര 'സെഞ്ച്വറിയിലേക്ക്' സഞ്ജുവിന്റെ ദൂരം വെറും 'ആറ്'... രാഹുലിനെ വീഴ്ത്തി കുതിപ്പ് തുടരും!

ശ്രീരാഗ് പാറക്കല്‍

ഏഷ്യന്‍ ഗെയിംസ് പുരുഷ ടി-20 സെമിഫൈനലില്‍ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടുന്നത് നാളെയാണ് (ഒക്ടോബര്‍ 1). ജപ്പാനിലെ കൊറോഗി സ്‌പോര്‍ട്ട് പാര്‍ക്കില്‍ ഇന്ത്യന്‍ സമയം രാവിലെ 10 മണിയോടെയാണ് മത്സരം. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഇന്ത്യ നേരിട്ട് സെമിയിലേക്ക് മുന്നേറുകയായിരുന്നു. അഫ്ഗാനിസ്ഥാനെക്കാള്‍ റാങ്കിങ്ങില്‍ മുന്നിലായതുകൊണ്ടാണ് ഇന്ത്യക്ക് സെമി യോഗ്യത ലഭിച്ചത്.

സെമിയില്‍ ഇന്ത്യയ്ക്ക് വേണ്ടി മലയാളി താരം സഞ്ജു സാംസണ്‍ തന്നെയാകും ഓപ്പണറായി കളത്തിലിറങ്ങുക. ഏഷ്യന്‍ ഗെയിംസില്‍ സഞ്ജു വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തുമെന്നാണ് ആരാധകരുടെയും പ്രതീക്ഷ.

മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ഒരു ചരിത്രനേട്ടവും സഞ്ജുവിന് സ്വന്തമാക്കാന്‍ സാധിക്കും. ബിഗ് ഹിറ്റുകള്‍ക്ക് പേരുകേട്ട സഞ്ജുവിന് ആറ് സികസുകള്‍ കൂടി നേടിയാല്‍ ഇന്ത്യയ്ക്ക് വേണ്ടി 100 സിക്സര്‍ പൂര്‍ത്തിയാക്കുന്ന താരമാകാനുള്ള അവസരമാണ് മുന്നിലുള്ളത്. ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ ഇന്ത്യനാകാനും സൂപ്പര്‍ സഞ്ജുവിന് സാധിക്കു.സഞ്ജു സാംസണ്‍

ഇന്ത്യയ്ക്ക് വേണ്ടി ടി-20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ താരം, മത്സരം, സിക്സുകളുടെ എണ്ണം

രോഹിത് ശര്‍മ – 159 – 205

സൂര്യകുമാര്‍ യാദവ് – 113 – 179

ഹര്‍ദിക് പാണ്ഡ്യ – 138 – 168

വിരാട് കോഹ്‌ലി – 125 – 124

അഭിഷേക് ശര്‍മ – 58 – 126

കെ.എല്‍. രാഹുല്‍ – 72 – 99

സഞ്ജു സാംസണ്‍ – 68 – 94

അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ സഞ്ജു മിന്നും പ്രകടനമായിരുന്നു നടത്തിയത്. രണ്ട് അര്‍ധ സെഞ്ച്വറി നേടിയാണ് സഞ്ജു തിളങ്ങിയത്. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 22 പന്തില്‍ നാല് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 57 റണ്‍സ് നേടിയാണ് സഞ്ജു വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. അവസാന മത്സരത്തില്‍ രണ്ട് ഫോറും നാല് സികസറും അടക്കം 35 പന്തില്‍ 50 റണ്‍സാണ് സഞ്ജു നേടിയത്.

ശേഷം ജപ്പാനെതിരായ സൗഹൃദ മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ റണ്‍സടിക്കാന്‍ മറന്നപ്പോള്‍ സഞ്ജു ഒമ്പത് റണ്‍സ് നേടിയ രണ്ടാം ടോപ് സ്‌കോററായിരുന്നു. 16 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരായിരുന്നു ഉയര്‍ന്ന സ്‌കോര്‍ നേടിയത്.

ഏഷ്യന്‍ ഗെയിംസ് ഇന്ത്യന്‍ സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, രവി ബിഷ്‌ണോയ്, യാഷ് താക്കൂര്‍, വിപ്രജ് നിഗം, റസിഖ് സലാം, കാര്‍ത്തിക് ത്യാഗി, വിക്കി ഓസ്ത്വാള്‍.

Content Highlight: Sanju Samson Need Six More Sixes To Complete 100 Sixes In T-20i For India

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more