| Sunday, 5th April 2026, 7:55 am

വെറും നാലെണ്ണമല്ലെ സഞ്ജു, അതങ്ങ് ഗാലറിയിലെത്തിക്ക്; ബെംഗളൂരുവിനെ പറത്തിയടിച്ചാല്‍ കാത്തിരിക്കുന്നത് തകര്‍പ്പന്‍ നേട്ടം!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള വമ്പന്‍ പോരാട്ടത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബെംഗളൂരുവിന്റെ തട്ടകമായ എം. ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളിലും തോല്‍വി വഴങ്ങിയ ചെന്നൈക്ക് ബെംഗളൂരുവിനെതിരെയുള്ള മത്സരം നിര്‍ണായകമാണ്.

ചെന്നൈ ഇന്ന് കളത്തിലിറങ്ങുമ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് മലയാളി സൂപ്പര്‍ താരവും ഇന്ത്യന്‍ ഓപ്പണറുമായ സഞ്ജു സാംസണിന്റെ പ്രകടനമാണ്. രാജസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ ആറ് റണ്‍സും പഞ്ചാബിനെതിരായ രണ്ടാം മത്സരത്തില്‍ ഏഴ് റണ്‍സുമായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. ഹോം ഗ്രൗണ്ടില്‍ പഞ്ചാബിനെതിരെ പരാജയപ്പെട്ടെങ്കിലും ഡിഫന്റിങ് ചാമ്പ്യന്‍മാരായ ബെംഗളൂരുവിനെതിരെ സഞ്ജു മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.സഞ്ജു സാംസൺ

മാത്രമല്ല മത്സരത്തില്‍ ഒരു തകര്‍പ്പന്‍ മൈല്‍സ്റ്റോണും സഞ്ജുവിനെ കാത്തിരിക്കുന്നത് ആരാധകരെ ഏറെ ആവേശത്തിലാക്കിയിരിക്കുകയാണ്. ടി-20 ഫോര്‍മാറ്റില്‍ 400 സിക്സര്‍ പൂര്‍ത്തിയാക്കാനാണ് സഞ്ജുവിനുള്ള അവസരം. ഇതിനായി ഇനി വെറും നാല് സിക്സര്‍ മാത്രം സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നാല്‍ മതി.

മത്സരത്തില്‍ സഞ്ജു സിക്സര്‍ മഴ പെയ്യിച്ചാല്‍ ചെന്നൈ സൂപ്പര്‍ കിങ്സിലെത്തിയ ശേഷം സഞ്ജു സ്വന്തമാക്കുന്ന ആദ്യ റെക്കോഡും ഇതുതന്നെയാകും. നിലവില്‍ 396 സിക്സറും 706 ഫോറുമാണ് സഞ്ജുവിന്റെ പേരില്‍ ടി-20യിലുള്ളത്.സഞ്ജു സാംസൺ

ടി-20 ഫോര്‍മാറ്റില്‍ ഇതുവരെ 315 ഇന്നിങ്സില്‍ നിന്ന് 8413 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. 119 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 30.26 എന്ന ആവറേജുമാണ് താരത്തിനുള്ളത്. 138.41 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റും താരത്തിനുണ്ട്. ടി-20 ക്രിക്കറ്റില്‍ ആറ് സെഞ്ച്വറികളാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 54 അര്‍ധ സെഞ്ച്വറികളും താരം നേടി. അതേസമയം സൂപ്പര്‍ സണ്‍ഡെയില്‍ ആദ്യ മത്സരം സണ്‍റൈസേഴ്‌സ് ഹൈദരാബാദും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലാണ്.

Content Highlight: Sanju Samson Need Four Sixes To Achieve Great Record In T-20 Cricket

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more