| Sunday, 1st November 2026, 6:31 am

ചരിത്രത്തിന്റെ പടിവാതിൽക്കൽ സഞ്ജു; കൊടുങ്കാറ്റായാൽ ലോകം കീഴടക്കാം...

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ന്യൂസിലാൻഡ് ടി-20 പരമ്പരയിലെ അവസാന മത്സരം ഇന്നാണ് നടക്കുന്നത്. നിലവിൽ നാല് മത്സരങ്ങൾ പിന്നിട്ടപ്പോൾ ഇന്ത്യ 3-1ന് പരമ്പര സ്വന്തമാക്കി കഴിഞ്ഞു. ഹാമിൽട്ടണിൽ നടക്കുന്ന മത്സരത്തിൽ വിജയിച്ചുകൊണ്ട് മടങ്ങാനാവും ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും ലക്ഷ്യം. മറുഭാഗത്ത് സ്വന്തം മണ്ണിൽ അവസാന മത്സരത്തിലും ആശ്വാസ വിജയം നേടാനാവും ന്യൂസിലാൻഡ് ഇറങ്ങുന്നത്.

മത്സരത്തിൽ മലയാളി സൂപ്പർതാരം സഞ്ജു സാംസണിന്റെ തിരിച്ചുവരവിന് കൂടിയാണ് ആരാധകർ കാത്തിരിക്കുന്നത്. ആദ്യ മത്സരത്തിൽ അർധ സെഞ്ച്വറി നേടി കളിയിലെ താരമായ സഞ്ജുവിന് പിന്നീടുള്ള മത്സരങ്ങളിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല.

അഞ്ചാം മത്സരത്തിൽ വെടിക്കെട്ട് പ്രകടനം നടത്തിയാൽ സഞ്ജുവിന് ഒരു ചരിത്രനേട്ടം സ്വന്തമാക്കാനും സാധിക്കും. ഒരു കലണ്ടർ ഇയറിൽ 50 അന്താരാഷ്ട്ര ടി-20 സിക്സർ നേടുന്ന ചരിത്രത്തിലെ ആദ്യ വിക്കറ്റ് കീപ്പർ എന്ന നേട്ടമാണ് സഞ്ജുവിന്റെ മുന്നിലുള്ളത്. ഇതിനായി നാല് സിക്സറുകളുടെ ദൂരം മാത്രമാണ് സഞ്ജുവിന്റെ മുന്നിലുള്ളത്.

ഒരു കലണ്ടർ ഇയറിൽ ഏറ്റവുമധികം ടി-20ഐ സിക്സറടിക്കുന്ന വിക്കറ്റ് കീപ്പർ
(താരം – ടീം – സിക്സർ – വർഷം എന്നീ ക്രമത്തിൽ)

സഞ്ജു സാംസൺ – ഇന്ത്യ – 46* – 2026*

നിക്കോളാസ് പൂരൻ – വെസ്റ്റ് ഇൻഡീസ് – 39 – 2024

മുഹമ്മദ് റിസ്വാൻ – പാകിസ്ഥാൻ – 38 – 2021

ഷായ് ഹോപ്പ് – വെസ്റ്റ് ഇൻഡീസ് – 36 – 2026

ഷായ് ഹോപ്പ് – വെസ്റ്റ് ഇൻഡീസ് – 32 – 2025

സഞ്ജു സാംസൺ – ഇന്ത്യ – 31 – 2024

നിക്കോളാസ് പൂരൻ – വെസ്റ്റ് ഇൻഡീസ് – 30 – 2021

പരമ്പരയിലെ ആദ്യ മത്സരത്തിൽ 33 പന്തിൽ നിന്നും 67 റൺസ് നേടിയാണ് സഞ്ജു തിളങ്ങിയത്. എട്ട് ഫോറുകളും നാല് സിക്സുമാണ്‌ മലയാളി താരം അടിച്ചെടുത്തത്. അഞ്ചാം മത്സരത്തിലും സഞ്ജുവിന്റെ ബാറ്റിൽ നിന്നും വെടിക്കെട്ട് പ്രകടനം ഉണ്ടാവുമെന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.

Content Highlight: Sanju Samson need four six to create a new history in T20I

We use cookies to give you the best possible experience. Learn more