സയ്യിദ് അലി ട്രോഫിക്കായുള്ള തയ്യാറെടുപ്പിലാണ് കേരളം. നാളെ (നവംബര്‍ 14) മുതല്‍ ഡിസംബര്‍ ആറ് വരെയാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി നടക്കുന്നത്. ടൂര്‍ണമെന്റില്‍ മധ്യപ്രദേശിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. അസം, ആന്ധ്രപ്രദേശ്, ഹിമാചല്‍പ്രദേശ്, മഹാരാഷ്ട്ര, പുതുച്ചേരി, ത്രിപുര എന്ന ടീമുകളും കേരളത്തിന്റെ ഗ്രൂപ്പിലുണ്ട്.
സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയിലാണ് കേരളം കളത്തിലിറങ്ങുന്നത്. ന്യൂസിലാന്‍ഡിനെതിരായ ടി-20 പരമ്പരയ്ക്ക് ശേഷമുള്ള ഇടവേളയിലാണ് താരം കേരളത്തെ നയിക്കാനൊരുങ്ങുന്നത്.
ടൂര്‍ണമെന്റില്‍ കേരളത്തിനായി മികച്ച പ്രകടനം നടത്താന്‍ സാധിച്ചാല്‍ സഞ്ജുവിന് ഒരു ചരിത്ര നേട്ടവും സ്വന്തമാക്കാന്‍ സാധിക്കും. ഇന്ത്യയ്ക്ക് വേണ്ടി ടി-20യില്‍ 450 സിക്‌സുകള്‍ പൂര്‍ത്തിയാക്കാനുള്ള അവസരമാണ് സഞ്ജുവിന്റെ മുന്നിലുള്ളത്.
നിലവില്‍ 445 സിക്‌സുകള്‍ നേടിയ സഞ്ജുവിന് ആറ് സിക്‌സുകള്‍ കൂടി നേടിയാല്‍ ഈ ചരിത്രനേട്ടം കൈവരിക്കാന്‍ സാധിക്കും. ഇന്ത്യയില്‍ രണ്ട് താരങ്ങള്‍ മാത്രമാണ് കുട്ടി ക്രിക്കറ്റില്‍ 450 കടന്നിട്ടുള്ളൂ. രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവര്‍ മാത്രമാണ് ഇതിന് മുമ്പ് ഈ നാഴികക്കല്ല് പിന്നിട്ടത്.
ടി-20യില്‍ ഇന്ത്യ, രാജസ്ഥാന്‍ റോയല്‍സ്, ദല്‍ഹി, ചെന്നൈ സൂപ്പര്‍ കിങ്സ്, കേരളം എന്നീ ടീമുകള്‍ക്ക് വേണ്ടി കളത്തിലിറങ്ങിയാണ് സഞ്ജു ഇത്രയധികം സികസുകള്‍ അടിച്ചുകൂട്ടിയത്. രോഹിത്തിനും കോഹ്ലിക്കും ശേഷം സഞ്ജുവിന്റെ പേരും ഈ നേട്ടത്തിലെത്തുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
സഞ്ജു വി. സാംസണ്‍ (ക്യാപ്റ്റന്‍), രോഹന്‍ എസ്. കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, അഹമ്മദ് ഇമ്രാന്‍, ഗോവിന്ദ് ദേവ് ഡി. പൈ, കൃഷ്ണ ദേവന്‍ ആര്‍.ജെ, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, അഖില്‍ സ്‌കറിയ, നിഖില്‍ എം., വിഘ്നേഷ് പുത്തൂര്‍, ബിജു നാരായണന്‍ എന്‍, കാര്‍ത്തിക് ബി. നായര്‍, വൈശാഖ് ചന്ദ്രന്‍, ആസിഫ് കെ.എം, നിധീഷ് എം.ഡി, ഷറഫുദ്ദീന്‍ എന്‍.എം, ജലജ് സക്‌സേന.
Content Highlight: Sanju Samson Need Five Six More To Achieve Great Record In T-20 Cricket For India