| Saturday, 31st October 2026, 7:20 am

കേരളപ്പിറവിയിൽ ഇന്ത്യൻ ചരിത്രം തിരുത്താൻ മലയാളി; ആർക്കുമില്ലാത്ത നേട്ടം അരികെ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ന്യൂസിലാൻഡ് ടി-20 പരമ്പരയിലെ അവസാന മത്സരം നാളെയാണ് നടക്കുന്നത്. നിലവിൽ നാല് മത്സരങ്ങൾ പിന്നിട്ടപ്പോൾ ഇന്ത്യ 3-1ന് പരമ്പര സ്വന്തമാക്കി കഴിഞ്ഞു. ഹാമിൽട്ടണിൽ നടക്കുന്ന മത്സരത്തിൽ വിജയിച്ചുകൊണ്ട് മടങ്ങാനാവും ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും ലക്ഷ്യം. മറുഭാഗത്ത് സ്വന്തം മണ്ണിൽ അവസാന മത്സരത്തിലും ആശ്വാസ വിജയം നേടാനാവും കിവികളുടെ ലക്ഷ്യം.

മത്സരത്തിൽ മലയാളി സൂപ്പർതാരം സഞ്ജു സാംസണിന്റെ തിരിച്ചുവരവിന് കൂടിയാണ് ആരാധകർ കാത്തിരിക്കുന്നത്. ആദ്യ മത്സരത്തിൽ അർധ സെഞ്ച്വറി നേടി കളിയിലെ താരമായ സഞ്ജുവിന് പിന്നീടുള്ള മത്സരങ്ങളിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല.

അഞ്ചാം മത്സരത്തിൽ വെടിക്കെട്ട് പ്രകടനം നടത്തിയാൽ സഞ്ജുവിന് ഒരു ചരിത്രനേട്ടം സ്വന്തമാക്കാനും സാധിക്കും. ഇന്റർനാഷണൽ ടി-20യിൽ വിക്കറ്റ് കീപ്പറെന്ന നിലയിൽ 100 സിക്സുകൾ പൂർത്തിയാക്കുന്ന ആദ്യ താരമാവാനുള്ള അവസരമാണ് സഞ്ജുവിനുള്ളത്.

ഇതുവരെ 92 സിക്സുകളാണ് സഞ്ജു വിക്കറ്റ് കീപ്പറായി ഇന്ത്യക്ക് വേണ്ടി നേടിയിട്ടുള്ളത്. എട്ട് സിക്സുകൾ കൂടി സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നാൽ കേരള പിറവിൽ മലയാളിയുടെ ബാറ്റിൽ നിന്നും പുതിയ ചരിത്ര നിമിഷത്തിനാവും ഇന്ത്യൻ ക്രിക്കറ്റ് സാക്ഷ്യം വഹിക്കുക.

പരമ്പരയിലെ ആദ്യ മത്സരത്തിൽ 33 പന്തിൽ നിന്നും 67 റൺസ് നേടിയാണ് സഞ്ജു തിളങ്ങിയത്. എട്ട് ഫോറുകളും നാല് സിക്സുമാണ്‌ മലയാളി താരം അടിച്ചെടുത്തത്. അഞ്ചാം മത്സരത്തിലും സഞ്ജുവിന്റെ ബാറ്റിൽ നിന്നും വെടിക്കെട്ട് പ്രകടനം ഉണ്ടാവുമെന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.

അതേസമയം ഈഡൻ പാർക്കിൽ നടന്ന നാലാം മത്സരത്തിൽ 87 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യക്കെതിരെ കിവീസ് സ്വന്തമാക്കിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 259 റൺസിന്റെ കൂറ്റൻ ടോട്ടലാണ് ഇന്ത്യക്കെതിരെ അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.

Content Highlight: Sanju Samson need 8 six to set a new record in T20I

Latest Stories

We use cookies to give you the best possible experience. Learn more