| Monday, 18th May 2026, 1:25 pm

ചെപ്പോക്കില്‍ ഇതിഹാസത്തെ വീഴ്ത്താന്‍ സഞ്ജു; രാജകീയ നേട്ടത്തിനരികെ ചേട്ടന്‍

Sudev A

2026 ഐ.പി.എല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകളുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്ന് നിര്‍ണായക മത്സരത്തിനിറങ്ങുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ടീമിന്റെ എതിരാളികള്‍. ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയമാണ് വേദി. കഴിഞ്ഞ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനോട് പരാജയപ്പെട്ട ചെന്നൈക്ക് ഇനി പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കണമെങ്കില്‍ ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിക്കണം.

മിന്നും ഫോമിലുള്ള സഞ്ജു സാംസണിന്റെ പ്രകടനം തന്നെയാവും ചെന്നൈക്ക് കരുത്ത് പകരുന്നത്. ചെന്നൈക്കൊപ്പമുള്ള അരങ്ങേറ്റ സീസണില്‍ തന്നെ മിന്നും ഫോമിലാണ് സഞ്ജു കളിച്ചുകൊണ്ടിരിക്കുന്നത്. ഈ സീസണില്‍ ഇതിനോടകം തന്നെ 12 മത്സരങ്ങളില്‍ നിന്നും 450 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്.

സഞ്ജു സാംസൺ. Photo: IndianPremierLeague/x.com

ഈ മത്സരത്തില്‍ തകര്‍ത്തടിച്ചാല്‍ സഞ്ജുവിന് ഒരു വമ്പന്‍ റെക്കോഡ് സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ഐ.പി.എല്‍ ചരിത്രത്തിലെ സിക്സര്‍ വേട്ടക്കാരുടെ പട്ടികയില്‍ സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം എ.ബി ഡിവില്ലിയേഴ്സിനെ മറികടക്കാനുള്ള അവസരമാണ് സഞ്ജുവിനുള്ളത്. ഇതിനായി 10 സിക്സുകളാണ് സഞ്ജുവിന് വേണ്ടത്. ഇതുവരെ 242 സിക്സുകളാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 251 സിക്സുകളാണ് എ.ബി.ഡി അടിച്ചെടുത്തത്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരം, സിക്സുകളുടെ എണ്ണം

ക്രിസ് ഗെയ്ല്‍ – 357

രോഹിത് ശര്‍മ -321

വിരാട് കോഹ്ലി – 312

എം.എസ്. ധോണി – 242 – 264

എ.ബി. ഡി വില്ലിയേഴ്‌സ് – 170 – 251

സഞ്ജു സാംസണ്‍ – 189 – 242*

ഡേവിഡ് വാര്‍ണര്‍ – 184 – 236

കെ.എല്‍. രാഹുല്‍ – 145 – 232

ആന്ദ്രേ റസല്‍ – 115 – 223

സീസണില്‍ ഇതിനകം രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും സഞ്ജു സ്വന്തമാക്കിയിട്ടുണ്ട്. സഞ്ജുവിന്റെ ഈ സീസണിലെ ആദ്യ സെഞ്ച്വറി ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയായിരുന്നു. 56 പന്തില്‍ നാല് സിക്‌സും 15 ഫോറും ഉള്‍പ്പടെ 115* റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു തിളങ്ങിയത്. മുംബൈക്കെതിരെയാണ് സഞ്ജു രണ്ടാം സെഞ്ച്വറി അടിച്ചെടുത്തത്. മുംബൈക്കെതിരെ 54 പന്തില്‍ ആറ് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 101 റണ്‍സാണ് സഞ്ജു നേടിയത്.

Content Highlight: Sanju Samson Need 8 six to break ab devilliers record in ipl

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more