ഇന്ത്യ-അഫ്ഗാനിസ്ഥാൻ മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരക്ക് കളമൊരുങ്ങുകയാണ്. മൂന്ന് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിലെ ആദ്യ പോരാട്ടം ഇന്നാണ് അരങ്ങേറുന്നത്. ദൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയമാണ് വേദി.
നീണ്ട ഇടവേളക്ക് ശേഷം മലയാളി താരം സഞ്ജു സാംസൺ ഈ പരമ്പരയിൽ ശക്തമായ തിരിച്ചുവരവ് ലക്ഷ്യം വെക്കുന്നത്. സിംബാബ്വേക്കെതിരായ ടി-20 പരമ്പരയിൽ സഞ്ജുവിന് ടീമിൽ സ്ഥാനം ഉണ്ടായിരുന്നില്ല. അയർലാൻഡ് പരമ്പരയിലും ഇംഗ്ലണ്ട് പരമ്പരയിലും മോശം പ്രകടനം നടത്തിയതിന് പിന്നാലെയായിരുന്നു സഞ്ജുവിനെ ടീമിൽ നിന്നും ഒഴിവാക്കിയത്.
ഇപ്പോൾ ഈ പരമ്പരയിൽ സഞ്ജുവിനെ കാത്തിരിക്കുന്നത് ഒരു തകർപ്പൻ നേട്ടമാണ്. അഫ്ഗാനെതിരെ ഏഴ് റൺസ് കൂടി നേടിയാൽ ഇന്റർനാഷണൽ ടി-20യിൽ ഓപ്പണറായി 1000 റൺസെന്ന മൈൽസ്റ്റോൺ സഞ്ജുവിന് സ്വന്തമാക്കാൻ സാധിക്കും.
ഇന്ത്യക്ക് വേണ്ടി 66 ടി-20യിൽ കളത്തിലിറങ്ങിയ സഞ്ജു 1432 റൺസാണ് ഇതുവരെ നേടിയിട്ടുള്ളത്. ഇതിൽ ഓപ്പണറെന്ന നിലയിൽ 993 റൺസുമാണ് സഞ്ജു സ്വന്തമാക്കിയത്. മൂന്ന് വീതം സെഞ്ച്വറികളും അർധ സെഞ്ച്വറികളും സഞ്ജു ഓപ്പണറായി സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം നടന്ന അയർലാൻഡ്, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കെതിരെയുള്ള പരമ്പരകൾ ശ്രേയസിന്റെ കീഴിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു.
എന്നാൽ സിംബാബ്വേക്കെതിരെയുള്ള പരമ്പരയിൽ ഇന്ത്യ അയ്യരുടെ കീഴിൽ വിജയം സ്വന്തമാക്കുകയായിരുന്നു. അഫ്ഗാനെതിരെയും പരമ്പര വിജയം അവർത്തിക്കാനാവും ഇന്ത്യ കളത്തിലിറങ്ങുക.
അഫ്ഗാനിസ്ഥാനെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്‌ക്വാഡ്
ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ) ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, യാഷ് താക്കൂർ.
Content Highlight: Sanju Samson need 7 runs to create a huge milestone in T20