| Sunday, 8th November 2026, 7:47 pm

കേരളത്തിനൊപ്പം ചരിത്രം കുറിക്കാൻ സഞ്ജു; ഐതിഹാസിക നേട്ടം അരികെ

സ്പോര്‍ട്സ് ഡെസ്‌ക്

2026 സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള തയ്യാറെടുപ്പിലാണ് കേരള ക്രിക്കറ്റ് ടീം. നവംബർ 14 മുതൽ ഡിസംബർ ആറ് വരെയാണ് ടൂർണമെന്റ് നടക്കുന്നത്. എട്ട് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളാണ് ടൂർണമെന്റിലുള്ളത്. കേരളം ഗ്രൂപ്പ് എ-യിലാണ് ഇടം നേടിയിരിക്കുന്നത്.

ഇത്തവണ കേരളം ശക്തമായ ടീമിനെ തന്നെ അണിനിരത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൂപ്പർതാരം സഞ്ജു സാംസണും ടീമിൽ ഇടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ന്യൂസിലാൻഡിനെതിരെയുള്ള ടി-20 പരമ്പര അവസാനിച്ചതോടെ നിലവിൽ ഇനി ഇന്ത്യക്ക് ഇപ്പോൾ ടി-20 പരമ്പരകൾ ഒന്നുമില്ല. ഡിസംബർ 22ന് ശ്രീലങ്കക്കെതിരെയാണ് ഇന്ത്യ അടുത്ത ടി-20 പരമ്പരയിൽ ഇറങ്ങുന്നത്.

അതുകൊണ്ട് തന്നെ സഞ്ജു സാംസൺ കേരളത്തിനായി സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിനായി മികച്ച പ്രകടനം നടത്താൻ സാധിച്ചാൽ സഞ്ജുവിന് ഒരു ചരിത്ര നേട്ടവും സ്വന്തമാക്കാൻ സാധിക്കും.

ടി-20യിൽ 450 സിക്സുകൾ പൂർത്തിയാക്കാനുള്ള അവസരമാണ് സഞ്ജുവിന്റെ മുന്നിലുള്ളത്. ആറ് സിക്സുകൾ കൂടി നേടിയാൽ സഞ്ജുവിന് ഈ ചരിത്രനേട്ടം കൈവരിക്കാൻ സാധിക്കും. ഇന്ത്യയിൽ രണ്ട് താരങ്ങൾ മാത്രമാണ് കുട്ടി ക്രിക്കറ്റിൽ 450 കടന്നിട്ടുള്ളൂ. രോഹിത് ശർമ, വിരാട് കോഹ്‌ലി എന്നിവർ മാത്രമാണ് ഇതിന് മുമ്പ് ഈ നാഴികക്കല്ല് പിന്നിട്ടത്.

നിലവിൽ 444 സിക്സുകൾ നേടിയ സഞ്ജുവിന് ആറ് തവണ കൂടി പന്ത് ഗാലറിയിലെത്തിച്ചാൽ ഈ തകർപ്പൻ റെക്കോഡും കൈവരിക്കാൻ സാധിക്കും. സ്വന്തം ജന്മനാടിനൊപ്പം തന്നെ സഞ്ജുവിന് ഈ നേട്ടം സ്വന്തമാക്കാനാവുമോയെന്നാണ് മലയാളി ക്രിക്കറ്റ് ആരധകർ ഉറ്റുനോക്കുന്നത്.

ടി-20യിൽ ഇന്ത്യ, രാജസ്ഥാൻ റോയൽസ്, ദൽഹി, ചെന്നൈ സൂപ്പർ കിങ്‌സ്, കേരളം എന്നീ ടീമുകൾക്ക് വേണ്ടി കളത്തിലിറങ്ങിയാണ് സഞ്ജു ഇത്രയധികം സിക്സുകൾ അടിച്ചുകൂട്ടിയത്.

അതേസമയം ന്യൂസിലാൻഡിനെത്തിരെയുള്ള ടി-20 പരമ്പരയിൽ സഞ്ജുവിന് തിളങ്ങാൻ സാധിച്ചിരുന്നില്ല. പരമ്പരയിലെ ആദ്യ മത്സരത്തിൽ അർധ സെഞ്ച്വറി നേടി തിളങ്ങിയ സഞ്ജു പിന്നീട് കാര്യമായി ഒന്നും ചെയ്തിരുന്നില്ല. പരമ്പരയിലെ ആദ്യ മത്സരത്തിൽ 33 പന്തിൽ നിന്നും 67 റൺസ് നേടിയാണ് സഞ്ജു തിളങ്ങിയത്. എട്ട് ഫോറുകളും നാല് സിക്സുമാണ്‌ മലയാളി താരം അടിച്ചെടുത്തത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനായി കളിച്ചുകൊണ്ട് സഞ്ജു ഫോം വീണ്ടെടുക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Content Highlight: Sanju Samson need 6 six to create a new milestone in T20

Latest Stories

We use cookies to give you the best possible experience. Learn more