| Saturday, 6th September 2025, 9:23 am

സാക്ഷാല്‍ ധോണിയെ വെട്ടാന്‍ സഞ്ജു; ഏഷ്യാ കപ്പില്‍ ഇവന്‍ ഉന്നംവെക്കുന്നത് വമ്പന്‍ റെക്കോഡ്!

സ്പോര്‍ട്സ് ഡെസ്‌ക്

2025ലെ ഏഷ്യാ കപ്പിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീമും. ഇതോടെ 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെയും വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെയുമാണ് ഇന്ത്യ തെരഞ്ഞടുത്തത്.

ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ആരെല്ലാം സ്ഥാനം നേടുമെന്നാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയം. ടീമില്‍ ശുഭ്മന്‍ ഗില്ലിന്റെ വരവോടെ തുലാസിലായ സഞ്ജുവിന്റെ സ്ഥാനവും ഇപ്പോള്‍ ചോദ്യ ചിഹ്നമാണ്. എന്നിരുന്നാലും കെ.സി.എല്ലില്‍ ഓപ്പണിങ് ഇറങ്ങി സഞ്ജു കാഴ്ചവെച്ച വെടിക്കെട്ട് പ്രകടനത്തിന്റെ മികവില്‍ ഇന്ത്യന്‍ ടീമില്‍ ഓപ്പണിങ് സ്ഥാനത്ത് താരം ഇടംപിടിക്കുമെന്ന പ്രതീക്ഷയാണ് ആരാധകര്‍ക്ക്.

ഇലവനില്‍ എത്തിപ്പെട്ടാല്‍ സഞ്ജു വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കുമെന്ന് ഉറപ്പാണ്.
സിക്‌സറുകള്‍ പറത്തി അമ്പരപ്പിക്കാന്‍ സഞ്ജുവിന് സാധിച്ചാല്‍ ഒരു സൂപ്പര്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് അവസരമുണ്ട്.

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പറത്തുന്ന വിക്കറ്റ് കീപ്പര്‍ എന്ന നേട്ടത്തില്‍ എത്താനാണ് സഞ്ജുവിന് സാധിക്കുക. ഈ നേട്ടത്തില്‍ ഇതിഹാസം എം.എസ്. ധോണിയെ മറികടക്കാനും സഞ്ജുവിന് കഴിയും. അതിനായി സഞ്ജുവിന് ഇനി വേണ്ടത് 17 സിക്‌സറുകളാണ്.

ടി-20യില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന വിക്കറ്റ് കീപ്പര്‍

എം.എസ്. ധോണി – 52

സഞ്ജു സാംസണ്‍ – 36

റിഷബ് പന്ത് – 35

ഇഷാന്‍ കിഷന്‍ – 17

കെ.എല്‍. രാഹുല്‍ – 12

ദിനേശ് കാര്‍ത്തിക് – 4

ജിതേഷ് ശര്‍മ – 4

2025 ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യ കുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍, ഹര്‍ഷിത് റാണ, റിങ്കു സിങ്‌

Content Highlight: Sanju Samson Need 17 Sixes To Surpass M.S Dhoni

We use cookies to give you the best possible experience. Learn more