| Friday, 15th May 2026, 11:05 am

സഞ്ജു തകർത്തടിച്ചാൽ ഡിവില്ലിയേഴ്സ് വീഴും; ഇതിഹാസ നേട്ടം കയ്യകലെ

Sudev A

2026 ഐ.പി.എല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകളുമായി ചെന്നൈ സൂപ്പര്‍ കിങ്സ് ഇന്ന് നിര്‍ണായക മത്സരത്തിനിറങ്ങുകയാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്സാണ് ടീമിന്റെ എതിരാളികള്‍. എല്‍.എസ്.ജിയുടെ തട്ടകമായ എകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.

നിലവില്‍ 11 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ആറ് ജയവുമായി 12 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ചെന്നൈ. ഇനിയുള്ള മൂന്ന് മത്സരങ്ങളില്‍ വിജയിക്കാന്‍ സാധിച്ചാല്‍ ചെന്നൈക്ക് പ്ലേ ഓഫിലേക്ക് മുന്നേറാനാവും.

മിന്നും ഫോമിലുള്ള സഞ്ജു സാംസണിന്റെ പ്രകടനം തന്നെയാവും ചെന്നൈക്ക് കരുത്ത് പകരുന്നത്. ചെന്നൈക്കൊപ്പമുള്ള അരങ്ങേറ്റ സീസണില്‍ തന്നെ മിന്നും ഫോമിലാണ് സഞ്ജു കളിച്ചുകൊണ്ടിരിക്കുന്നത്.

ഈ മത്സരത്തില്‍ തകര്‍ത്തടിച്ചാല്‍ സഞ്ജുവിന് ഒരു വമ്പന്‍ റെക്കോഡ് സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ഐ.പി.എല്‍ ചരിത്രത്തിലെ സിക്‌സര്‍ വേട്ടക്കാരുടെ പട്ടികയില്‍ സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം എ.ബി ഡിവില്ലിയേഴ്‌സിനെ മറികടക്കാനുള്ള അവസരമാണ് സഞ്ജുവിനുള്ളത്. ഇതിനായി 10 സിക്‌സുകളാണ് സഞ്ജുവിന് വേണ്ടത്. ഇതുവരെ 242 സിക്‌സുകളാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 251 സിക്‌സുകളാണ് എ.ബി.ഡി അടിച്ചെടുത്തത്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം സിക്സര്‍ നേടിയ താരം, സിക്‌സുകളുടെ എണ്ണം

ക്രിസ് ഗെയ്ല്‍ – 357

രോഹിത് ശര്‍മ -321

വിരാട് കോഹ്ലി – 309

എം.എസ്. ധോണി – 242 – 264

എ.ബി. ഡി വില്ലിയേഴ്സ് – 170 – 251

സഞ്ജു സാംസണ്‍ – 189 – 242*

ഡേവിഡ് വാര്‍ണര്‍ – 184 – 236

കെ.എല്‍. രാഹുല്‍ – 145 – 232

ആന്ദ്രേ റസല്‍ – 115 – 223

ഈ സീസണില്‍ 11 ഇന്നിങ്സില്‍ നിന്നും 430 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. സീസണില്‍ ഇതിനകം രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും സഞ്ജു സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം ടൂര്‍ണമെന്റില്‍ ഈ സീസണില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ വിജയം ചെന്നൈക്കൊപ്പമായിരുന്നു. ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെ അഞ്ച് വിക്കറ്റുകള്‍ക്കാണ് ചെന്നൈ പരാജയപ്പെടുത്തിയത്. ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത എല്‍.എസ്.ജി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ നാല് പന്തുകളും അഞ്ച് വിക്കറ്റുകളും ബാക്കിനില്‍ക്കെ ലക്ഷ്യം മറികടന്നു.

Content Highlight: Sanju Samson need 10 six to break ad de Villiers record in ipl

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more