| Thursday, 4th December 2025, 12:16 pm

കേരളത്തിനായി സഞ്ജുവിന്റെ വെടിക്കെട്ട്; മറുപടി നല്‍കാനാവാതെ ചെന്നൈയിലെ ക്രൈം പാര്‍ട്ണര്‍

സ്പോര്‍ട്സ് ഡെസ്‌ക്

സയ്യിദ് മുസ്താഖ് അലി ട്രോഫിയില്‍ കേരളവും മുംബൈയും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം അഞ്ചിന് 178 റണ്‍സ് എടുത്തിരുന്നു. നിലവില്‍ മുംബൈ മറുപടി ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്.

മുംബൈ 11 ഓവറുകള്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 53 റണ്‍സ് എന്ന നിലയിലാണ്. 18 പന്തില്‍ 32 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയും 38 പന്തില്‍ 51 റണ്‍സ് നേടിയ സര്‍ഫറാസ് ഖാനുമാണ് ക്രീസിലുള്ളത്.

ആയുഷ് മാഹ്ത്രെ Photo: Chennaisuperkings/x.com

യുവതാരം ആയുഷ് മാഹ്‌ത്രെയാണ് പുറത്തായത്. നാല് പന്തില്‍ മൂന്ന് റണ്‍സുമായാണ് താരത്തിന്റെ മടക്കം. ഷറഫുദീന്റെ പന്തില്‍ ബൗള്‍ഡായാണ് വലം കൈയ്യന്‍ ബാറ്റര്‍ പുറത്തായത്.

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ സഞ്ജുവിന്റെ സഹതാരമായ മാഹ്‌ത്രെ പതിവ് വെടിക്കെട്ട് നടത്താന്‍ കഴിയാതെയാണ് മടങ്ങിയത്. സഞ്ജു വെടിക്കെട്ട് ബാറ്റിങ്ങുമായി കളം നിറഞ്ഞ മത്സരത്തിലാണ് മാഹ്‌ത്രെ കുഞ്ഞന്‍ സ്‌കോറില്‍ ഔട്ടായത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളത്തിനായി സഞ്ജു 46 റണ്‍സെടുത്തിരുന്നു. 28 പന്തില്‍ നിന്നായിരുന്നു താരം ഇത്രയും റണ്‍സ് നേടിയത്. കേരള ക്യാപ്റ്റന്റെ ബാറ്റില്‍ നിന്ന് പിറന്നത് ഒരു സിക്സും എട്ട് ഫോറുമാണ്.

സഞ്ജു സാംസൺ Photo: Teamsamson/x.com

താരത്തിനൊപ്പം കേരളത്തിനായി വിഷ്ണു വിനോദ് 40 പന്തില്‍ പുറത്താവാതെ 43 റണ്‍സ് നേടി. ഒപ്പം ഷറഫുദ്ധീന്‍ 15 പന്തില്‍ പുറത്താവാതെ 35 റണ്‍സും മുഹമ്മദ് അസറുദ്ദീന്‍ 25 പന്തില്‍ 32 റണ്‍സും സ്‌കോര്‍ ചെയ്തു.

മുംബൈക്കായി സായ്രാജ് പാട്ടീല്‍, അഥര്‍വ അങ്കോലേക്കര്‍, ഷംസ് മുലാനി, ശിവം ദുബെ, ഷര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Content Highlight: Sanju Samson make good performance against Mumbai while his CSK Teammate Ayush Mhatre got out in low score in Syed Mushtaq Ali trophy

We use cookies to give you the best possible experience. Learn more