| Wednesday, 4th March 2026, 3:58 pm

ചേട്ടന്‍ വന്നില്ലേ... റാങ്കുമായി വന്നില്ലേ... ഒറ്റയടിക്ക് 25 റാങ്ക് അടിച്ചെടുത്ത് സഞ്ജു

ആദർശ് എം.കെ.

ഐ.സി.സി ടി-20ഐ ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ വന്‍ കുതിപ്പുമായി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ സൂപ്പര്‍ 8 മത്സരത്തിലെ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ ഒറ്റയടിക്ക് 25 റാങ്കുകള്‍ മെച്ചപ്പെടുത്തിയാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കരുത്ത് കാട്ടിയത്.

നിലവില്‍ 549 റേറ്റിങ്ങുമായി 40ാം റാങ്കിലാണ് സഞ്ജു. വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ സെഞ്ച്വറിയേക്കാളേറെ വിലയേറിയ 97 റണ്‍സാണ് ഈ നേട്ടത്തിലെത്താന്‍ സഹായകമായത്.

ഈ ഇന്നിങ്‌സിന് പിന്നാലെ ഇന്ത്യ സെമി ഫൈനലിന് യോഗ്യത നേടുകയും ചെയ്തു.

50 പന്ത് നേരിട്ടാണ് സഞ്ജു പുറത്താകാതെ 97 റണ്‍സടിച്ചത്. 12 ഫോറും നാല് സിക്‌സറും അടക്കം 194.00 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്.

വിജയമാഘോഷിക്കുന്ന സഞ്ജുവും സൂര്യയും

അതേസമയം, അഭിഷേക് ശര്‍മ ഒന്നാം റാങ്ക് നിലനിര്‍ത്തി. 874 എന്ന റേറ്റിങ്ങാണ് താരത്തിനുള്ളത്. ലോകകപ്പില്‍ നിലവിലെ ഏറ്റവും മികച്ച റണ്‍ വേട്ടക്കാരനായ പാക് ഓപ്പണര്‍ സാഹിബ്‌സാദ ഫര്‍ഹാന്‍ ഒരു റാങ്ക് മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ഫില്‍ സാള്‍ട്ട് ഒരു റാങ്ക് നഷ്ടപ്പെട്ട് മൂന്നാമതെത്തി.

ആദ്യ പത്തില്‍ ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ഡെവാള്‍ഡ് ബ്രെവിസ് എന്നിവര്‍ ഓരോ സ്ഥാനം മെച്ചപ്പെടുത്തി യഥാക്രമം നാല്, ആറ്, എട്ട് സ്ഥാനങ്ങളിലെത്തിയപ്പോള്‍ പാതും നിസങ്ക, സൂര്യകുമാര്‍ യാദവ്, ജോസ് ബട്‌ലര്‍ എന്നിവര്‍ യഥാക്രമം ഓരോ റാങ്ക് നഷ്ടപ്പെട്ട് അഞ്ച്, ഏഴ്, ഒമ്പത് സ്ഥാനങ്ങളിലുമെത്തി. ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ടിം സീഫെര്‍ട്ട് പത്താം റാങ്ക് നിലനിര്‍ത്തി.

ടി-20 റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്ക്ചെയ്യുക

Content Highlight: Sanju Samson makes a breakthrough in ICC T20 rankings

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more