ബെഞ്ചില്‍ തളയ്ക്കപ്പെട്ടവന്‍ ടീമിന്റെ വിജയനായകനും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റുമായ ഫെയറി ടെയ്‌ലിനാണ് 2026 ടി-20 ലോകകപ്പ് സാക്ഷ്യം വഹിച്ചത്. സെമിയും ഫൈനലും അടക്കം നിര്‍ണായകമായ മൂന്ന് മത്സരത്തില്‍ ടീമിന്റെ ടോപ്പ് സ്‌കോററായാണ് സഞ്ജു തിളങ്ങിയത്.
ടൂര്‍ണമെന്റില്‍ കളിച്ച അഞ്ച് ഇന്നിങ്സില്‍ നിന്നും 80.25 എന്ന മികച്ച ശരാശരിയിലും 199.37 എന്ന വെടിക്കെട്ട് സ്ട്രൈക് റേറ്റിലും 321 റണ്‍സാണ് സഞ്ജു നേടിയത്. ഇതോടെ ഒരു ടി-20 ലോകകപ്പ് എഡിഷനില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം റണ്‍സ് നേടുന്ന താരമായും സഞ്ജു മാറി.
സഞ്ജു സാംസണ്‍. Photo: BCCI
ഇതിനൊപ്പം തന്നെ ഒരു എലീറ്റ് ലിസ്റ്റില്‍ സഞ്ജു സാന്നിധ്യമറിയിച്ചു. ഐ.സി.സി ഇവന്റുകളില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ ലിസ്റ്റിലാണ് സഞ്ജുവും ഇടം പിടിച്ചത്. സച്ചിനും കപിലും വിരാടും സ്ഥിരസാന്നിധ്യമായ ലിസ്റ്റിലാണ് 2026 ടി-20 ലോകകപ്പിലെ പ്രകടനത്തോടെ സഞ്ജുവും ഇടം പിടിച്ചത്.
ലോകകപ്പുമായി കുല്‍ദീപ് യാദവിനൊപ്പം. Photo: BCCI
(താരം – ടൂര്‍ണമെന്റ് – റണ്‍സ് എന്നീ ക്രമത്തില്‍)
സുനില്‍ ഗവാസ്‌കര്‍ – 1975 ലോകകപ്പ് – 113
ഗുണ്ടപ്പ വിശ്വനാഥ് – 1979 ലോകകപ്പ് – 106
കപില്‍ ദേവ് – 1983 ലോകകപ്പ് – 303
സുനില്‍ ഗവാസ്‌കര്‍ – 1987 ലോകകപ്പ് – 300
മുഹമ്മദ് അസ്ഹറുദ്ദീന്‍ – 1992 ലോകകപ്പ് – 332
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 1996 ലോകകപ്പ് – 523
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 1998 ചാമ്പ്യന്‍സ് ട്രോഫി – 149
രാഹുല്‍ ദ്രാവിഡ് – 1999 ലോകകപ്പ് – 461
സൗരവ് ഗാംഗുലി – 2000 ചാമ്പ്യന്‍സ് ട്രോഫി – 348
വിരേന്ദര്‍ സേവാഗ് – 2002 ചാമ്പ്യന്‍സ് ട്രോഫി – 271
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 2003 ലോകകപ്പ് – 673
രാഹുല്‍ ദ്രാവിഡ് – 2004 ചാമ്പ്യന്‍സ് ട്രോഫി – 97
രാഹുല്‍ ദ്രാവിഡ് – 2006 ചാമ്പ്യന്‍സ് ട്രോഫി – 106
വിരേന്ദര്‍ സേവാഗ് – 2007 ലോകകപ്പ് – 164
ഗൗതം ഗംഭീര്‍ – 2007 ടി20 ലോകകപ്പ് – 227
യുവരാജ് സിങ് – 2009 ടി20 ലോകകപ്പ് – 153
വിരാട് കോഹ്ലി – 2009 ചാമ്പ്യന്‍സ് ട്രോഫി – 95
സുരേഷ് റെയ്‌ന – 2010 ടി20 ലോകകപ്പ് – 219
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 2011 ലോകകപ്പ് – 482
വിരാട് കോഹ്ലി – 2012 ടി20 ലോകകപ്പ് – 185
ശിഖര്‍ ധവാന്‍ – 2013 ചാമ്പ്യന്‍സ് ട്രോഫി – 363
വിരാട് കോഹ്ലി – 2014 ടി20 ലോകകപ്പ് – 319
ശിഖര്‍ ധവാന്‍ – 2015 ലോകകപ്പ് – 412
വിരാട് കോഹ്ലി – 2016 ടി20 ലോകകപ്പ് – 273
ശിഖര്‍ ധവാന്‍ – 2017 ചാമ്പ്യന്‍സ് ട്രോഫി – 338
രോഹിത് ശര്‍മ – 2019 ലോകകപ്പ് – 648
കെ.എല്‍. രാഹുല്‍ – 2021 ടി20 ലോകകപ്പ് – 194
വിരാട് കോഹ്ലി – 2022 ടി20 ലോകകപ്പ് – 296
വിരാട് കോഹ്ലി – 2023 ലോകകപ്പ് – 765
രോഹിത് ശര്‍മ – 2024 ടി20 ലോകകപ്പ് – 257
ശ്രേയസ് അയ്യര്‍ – 2025 ചാമ്പ്യന്‍സ് ട്രോഫി – 243
സഞ്ജു സാംസണ്‍ – 2026 ടി20 ലോകകപ്പ് – 321
അതേസമയം, ലോകകപ്പ് വിജയത്തിന് പിന്നാലെ ഐ.പി.എല്ലിന്റെ തിരക്കുകളിലേക്ക് സഞ്ജു കടക്കുകയാണ്. പുതിയ സീസണില്‍ പുതിയ ടീമിനൊപ്പമാണ് സഞ്ജു കളത്തിലിറങ്ങുന്നത്.
രാജസ്ഥാന്‍ റോയല്‍സില്‍ ലെജന്‍ഡ് സ്റ്റാറ്റസ് നേടിയെടുത്തതിന് ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമാണ് സഞ്ജു ഐ.പി.എല്‍ 2026ല്‍ കളത്തിലിറങ്ങുക. ഈ സീസണോടെ എം.എസ്. ധോണി ഐ.പി.എല്ലിനോട് വിടപറയുകയും വിക്കറ്റ് കീപ്പര്‍ ഗ്ലൗവും ക്യാപ്റ്റന്‍സിയും സഞ്ജവിന് സമ്മാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Sanju Samson joins elite list of Indian batters to have scored the most runs in ICC tournaments.
സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ