| Saturday, 14th March 2026, 12:09 pm

പൊള്ളാര്‍ഡ് മുതല്‍ വാര്‍ണര്‍ വരെ വീഴും, ഡി വില്ലിയേഴ്‌സും സെയ്ഫല്ല; മഞ്ഞക്കുപ്പായത്തില്‍ വേട്ടയ്ക്ക് സഞ്ജു

ആദര്‍ശ് എം.കെ.

ഐ.പി.എല്‍ 2026ന്റെ ആവേശത്തിന് ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ്. ലോകകപ്പിന്റെ ആവേശം കെട്ടടങ്ങും മുമ്പ് ആരാധകര്‍ ഐ.പി.എല്‍ പൂരത്തിലേക്ക് കാലെടുത്ത് വെക്കുകയാണ്.

സിക്‌സറുകള്‍ കൊണ്ട് ആകാശം നിറച്ച ലോകകപ്പിന്റെ അതേ വെടിക്കെട്ട് ഐ.പി.എല്ലിലും കാണാനാകും. സഞ്ജുവടക്കമുള്ള വെടിക്കെട്ട് വീരന്‍മാര്‍ക്ക് ഐ.പി.എല്ലിലും തിളങ്ങാന്‍ സാധിക്കുമെന്നുറപ്പാണ്.

ക്യാപ്റ്റന്‍ സൂര്യകുമാറിനൊപ്പം

ഐ.പി.എല്ലിലെ സിക്‌സര്‍ വേട്ടക്കാരില്‍ നിലവില്‍ എട്ടാം സ്ഥാനത്താണ് സഞ്ജു. രാജസ്ഥാന്‍ റോയല്‍സിനും ദല്‍ഹി ക്യാപ്പിറ്റല്‍സിനും (ദല്‍ഹി ഡെയര്‍ഡെവിള്‍സ്) വേണ്ടി കളത്തിലിറങ്ങിയ 128 ഇന്നിങ്‌സില്‍ നിന്നും 219 സിക്‌സറുകള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്.

ദല്‍ഹി ടീമില്‍

ഈ ലോകകപ്പിലെ അഞ്ച് ഇന്നിങ്‌സില്‍ നിന്നും 24 സിക്‌സറുകളുമായി സിക്‌സറടിവീരന്‍മാരില്‍ ഒന്നാമതെത്തിയ സഞ്ജു അതേ ഫോം തന്നെ ഐ.പി.എല്ലിലും തുടര്‍ന്നാല്‍ ടോപ്പ് ഫൈവിലും സ്ഥാനം പിടിക്കാന്‍ അവസരമൊരുങ്ങും.

യശസ്വി ജെയ്‌സ്വാളിനൊപ്പം രാജസ്ഥാനില്‍

ഐ.പി.എല്ലില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങള്‍

(താരം – ഇന്നിങ്‌സ് – സിക്‌സര്‍ എന്നീ ക്രമത്തില്‍)

ക്രിസ് ഗെയ്ല്‍ – 141 – 357

രോഹിത് ശര്‍മ – 267 – 302

വിരാട് കോഹ്‌ലി – 259 – 291

എം.എസ്. ധോണി – 242 – 264

എ.ബി. ഡി വില്ലിയേഴ്‌സ് – 170 – 264

ഡേവിഡ് വാര്‍ണര്‍ – 184 – 236

ആന്ദ്രേ റസല്‍ – 115 – 223

കെയ്‌റോണ്‍ പൊള്ളാര്‍ഡ് – 171 – 223

സഞ്ജു സാംസണ്‍ – 172 – 219

കെ.എല്‍. രാഹുല്‍ – 136 – 208

സുരേഷ് റെയ്‌ന – 200 – 203

പുതിയ സീസണില്‍ പുതിയ ടീമിനൊപ്പമാണ് സഞ്ജു കളത്തിലിറങ്ങുന്നത്. രാജസ്ഥാന്‍ റോയല്‍സില്‍ ലെജന്‍ഡ് സ്റ്റാറ്റസ് നേടിയെടുത്തതിന് ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമാണ് സഞ്ജു ഐ.പി.എല്‍ 2026ല്‍ കളത്തിലിറങ്ങുക. ഈ സീസണോടെ എം.എസ്. ധോണി ഐ.പി.എല്ലിനോട് വിടപറയുകയും വിക്കറ്റ് കീപ്പര്‍ ഗ്ലൗവും ക്യാപ്റ്റന്‍സിയും സഞ്ജുവിന് സമ്മാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് സൂപ്പര്‍ കിങ്‌സിന്റെ ആദ്യ മത്സരം എന്നതും ശ്രദ്ധേയമാണ്. രാജസ്ഥാന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയമാണ് വേദി. മാര്‍ച്ച് 30നാണ് മത്സരം.

Content Highlight: Sanju Samson is set to make a breakthrough in the list of players who have hit the most sixes in the IPL.

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more