| Monday, 18th May 2026, 3:44 pm

സഞ്ജു ഏകദിനത്തില്‍ തിരിച്ചെത്തും; ആരാധകരെ ആവേശത്തിലാഴ്ത്തി പുതിയ റിപ്പോര്‍ട്ട്

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്‍ മാമാങ്കത്തിന് ശേഷം അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ജൂണ്‍ ആറ് മുതല്‍ 11 വരെയുള്ള ഏക ടെസ്റ്റ് മത്സരവും ജൂണ്‍ 14 മുതല്‍ 20 വരെയുള്ള ഏകദിന പരമ്പരയുമാണ് പര്യടനത്തിലുള്ളത്. എന്നാല്‍ ടെസ്റ്റിനും ഏകദിനത്തിനുമുള്ള ഇന്ത്യന്‍ സ്‌ക്വാഡ് നിലവില്‍ പ്രഖ്യാപിച്ചിട്ടില്ല.

എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ ഏകദിന സ്‌ക്വാഡില്‍ തിരികെ കൊണ്ടുവരുങ്ങുകയാണ് ബി.സി.സി.ഐ എന്നാണ് അറിയാന്‍ സാധിക്കുന്നത്. നേരത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സ്ഥാനത്ത് നിന്ന് റിഷബ് പന്തിനെ മാറ്റി ഇഷാന്‍ കിഷന് അവസരം നല്‍കിയേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

സഞ്ജു സാംസണിന് അവസരം ലഭിച്ചേക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും ഇഷാന്‍ കിഷന്റെ പേരായിരുന്നു കൂടുതല്‍ ഉയര്‍ന്ന് കേട്ടത്. എന്നാല്‍ ഇഷാന്‍ കിഷനൊപ്പം സ്‌ക്വാഡിലെത്താനുള്ള റെയ്‌സില്‍ സഞ്ജു സാംസണും ഉണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.

മെയ് 19ന് സെലക്ഷന്‍ കമ്മിറ്റി യോഗം നടക്കുമെന്നും യോഗത്തില്‍ അഫ്ഗാന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ തെരഞ്ഞെടുക്കു ബി.സി.സി.ഐ സെക്രട്ടറി ദേവ്ജിത് സൈകിയ പറഞ്ഞിരുന്നു. പ്രഖ്യാപനം വരുമ്പോള്‍ സഞ്ജുവിന്റെ പേര് ഉണ്ടാകുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

ഏകദിനത്തില്‍ മികച്ച പ്രകടനം നടത്തിയ സഞ്ജു അപ്രതീക്ഷിതമായിട്ടായിരുന്നു ഫോര്‍മാറ്റില്‍ നിന്ന് പുറത്തായത്. നിലവില്‍ 16 ഏകദിനത്തില്‍ നിന്ന് 510 റണ്‍സാണ് സഞ്ജു നേടിയത്. 108 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം നേടിയിരുന്നു. 56.7 എന്ന ആവറേജും 99.6 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് ഫോര്‍മാറ്റില്‍ താരത്തിനുള്ളത്. മൂന്ന് അര്‍ധ സെഞ്ച്വറിയും താരത്തിന്റെ അക്കൗണ്ടിലുണ്ട്.സഞ്ജു സാംസണ്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ സെഞ്ച്വറി നേടിയപ്പോള്‍

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലാണ് അവസാനമായി സഞ്ജു ഏകദിനത്തില്‍ കളത്തിലിറങ്ങിത്. 2023 ഡിസംബര്‍ 21ന് നടന്ന സീരീസ് ഡിസൈഡറില്‍ സഞ്ജു 114 പന്തില്‍ നിന്ന് 108 റണ്‍സ് നേടിയാണ് ഇന്ത്യയെ വിജയിപ്പിച്ചത്. ശേഷം അര്‍ഹിച്ച സ്ഥാനം സഞ്ജുവിന് ലഭിച്ചില്ലായിരുന്നു. എന്നാല്‍ 2026ലെ ടി-20 ലോകകപ്പിലെ ഇന്ത്യയുടെ വിജയത്തില്‍ പ്രധാന പങ്ക് വഹിച്ചതോടെ സഞ്ജുവിന്റെ നിലവാരം പതിന്‍ മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. ഇതോടെ ഏകദിന ഫോര്‍മാറ്റില്‍ താരം തിരിച്ചെത്തുമെന്നാണ് ഏവരും വിശ്വസിക്കുന്നത്.

Content Highlight: Sanju Samson is likely to be picked for the ODIs against Afghanistan

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more