2026 ഐ.പി.എല്ലില്‍ നിന്ന് പുറത്തായിരിക്കുകയാണ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. കഴിഞ്ഞ ദിവസം നടന്ന ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടന്ന മത്സരത്തില്‍ 89 റണ്‍സിന് പരാജയപ്പെട്ടതിന് പിന്നാലെ ടീം പുറത്താവുകയായിരുന്നു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 230 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. ഇത് പിന്തുടര്‍ന്ന ചെന്നൈയ്ക്ക് 140 റണ്‍സില്‍ ഓള്‍ ഔട്ട് ആവുകയായിരുന്നു. മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ താരം സഞ്ജു സാംസണ്‍ പൂജ്യം റണ്‍സിനായിരുന്നു പുറത്തായത്.
ഇതോടെ ഒരു നാണക്കേടിന്റെ റെക്കോഡിലും സഞ്ജു മുന്നേറിയിരിക്കുകയാണ്. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യം റണ്‍സിന് പുറത്താക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനക്കാരനായിരിക്കുകയാണ് സഞ്ജു.
ഈ നേട്ടത്തില്‍ ആര്‍ അശ്വിന്‍, ഗൗതം ഗംഭീര്‍, സൂര്യകുമാര്‍ യാദവ്, വിരാട് കോഹ്ലി എന്നീ താരങ്ങള്‍ക്കൊപ്പമാണ് സഞ്ജു എത്തിച്ചേര്‍ന്നത്.
സഞ്ജു സാംസൺ. Photo: Shebas/x.com
ഗ്ലെന്‍ മാക്‌സ്‌വെല്‍ – 19
സുനില്‍ നരെയ്ന്‍ – 18
ദിനേഷ് കാര്‍ത്തിക് – 18
രോഹിത് ശര്‍മ – 18
റാഷിദ് ഖാന്‍ – 16
പീയുഷ് ചൗള – 16
മന്ദീപ് സിങ് – 15
അജിന്‍ക്യ രഹാനെ – 15
മനീഷ് പാണ്ഡെ – 14
അമ്പാട്ടി റായിഡു – 14
ഹര്‍ഭജന്‍ സിങ് – 13
അക്‌സര്‍ പട്ടേല്‍ – 13
ആര്‍. അശ്വിന്‍ – 12
ഗൗതം ഗംഭീര്‍ – 12
സൂര്യകുമാര്‍ യാദവ് – 12
വിരാട് കോഹ്‌ലി – 12
സഞ്ജു സാംസണ്‍ – 12
ഇഷാന്‍ കിഷന്‍ – 11
അതേസമയം ഈ സീസണില്‍ സഞ്ജു മികച്ച പ്രകടനങ്ങളാണ് പുറത്തെടുത്തത്. 14 ഇന്നിങ്‌സില്‍ കളിച്ച താരം ഇതുവരെ 477 റണ്‍സെടുത്തിട്ടുണ്ട്. സീസണില്‍ ഇതിനകം രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും വിക്കറ്റ് കീപ്പര്‍ അടിച്ചിട്ടുണ്ട്.
ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയായിരുന്നു സഞ്ജുവിന്റെ ഈ സീസണിലെ ആദ്യ സെഞ്ച്വറി. 56 പന്തില്‍ പുറത്താകാതെ 115 റണ്‍സാണ് താരം നേടിയത്. മലയാളി ബാറ്ററുടെ രണ്ടാം സെഞ്ച്വറി പിറന്നത് വാംഖഡെയില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയായിരുന്നു. 54 പന്തില്‍ 101 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.
Content Highlight: Sanju Samson In Unwanted Record List In IPL