| Thursday, 5th March 2026, 8:34 pm

സഞ്ജുവിന്റെ സ്ഥാനം ഇനി കിങ്ങിനൊപ്പം... വെടിക്കെട്ടില്‍ പിറന്നത് ഒന്നൊന്നര റെക്കോഡ്!

ശ്രീരാഗ് പാറക്കല്‍

2026 ടി-20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം വാംഖഡെയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ്ങാണ് തെരഞ്ഞെടുത്തത്. നിലവില്‍ ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 14 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്.

ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് സൂപ്പര്‍ ഓപ്പണര്‍ സഞ്ജു സാംസനാണ്. 42 പ്ന്തില്‍ എട്ട് ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടെ 89 റണ്‍സ് നേടിയാണ് സഞ്ജു കൂടാരം കയറിയത്. 211.90 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.

നിര്‍ണായക മത്സരത്തില്‍ ബാക് ടു ബാക് ഫിഫ്റ്റി നേടിയാണ് സഞ്ജു തന്റെ പവര്‍ ഒരിക്കല്‍ക്കൂടി കാണിച്ചത്. വില്‍ ജാക്‌സിന്റെ പന്തില്‍ പുറത്തായെങ്കിലും ഒരു വെടിക്കെട്ട് റെക്കോഡ് സ്വന്തമാക്കാന്‍ സഞ്ജുവിന് സാധിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി ടി-20 ലോകകപ്പ് നോക്ക് ഔട്ടില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരമാകാനാണ് സഞ്ജുവിന് സാധിച്ചത്. ഈ നേട്ടത്തില്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിക്കൊപ്പമെത്താനും സഞ്ജുവിന് സാധിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി ടി-20 ലോകകപ്പ് നോക്ക് ഔട്ടില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരം, റണ്‍സ്, എതിരാളി, വര്‍ഷം

സഞ്ജു സാംസണ്‍ – 89 – ഇംഗ്ലണ്ട് – 2026

വിരാട് കോഹ്‌ലി – 89* – വെസ്റ്റ് ഇന്‍ഡീസ് – 2016

വിരാട് കോഹ്‌ലി – 77 – ശ്രീലങ്ക – 2014

വിരാട് കോഹ്‌ലി – 75 – പാകിസ്ഥാന്‍ – 2007

വിരാട് കോഹ്‌ലി – 72* – സൗത്ത് ആഫ്രിക്ക – 2014

മത്സരത്തില്‍ സഞ്ജുവിന് പുറമെ മികച്ച പ്രകടനം പുറത്തെടുത്താണ് ഇഷാന്‍ കിഷന്‍ മടങ്ങിയത്. 18 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 39 റണ്‍സാണ് താരം നേടിയത്. 10 റണ്‍സ് നേടിയ അഭിഷേക് ശര്‍മയെ ഇന്ത്യയ്ക്ക് ആദ്യ നഷ്ടപ്പെട്ടു. നിലവില്‍ ക്രീസിലുള്ളത് സൂര്യയും ശിവം ദുബെയുമാണ്.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

ഫില്‍ സാള്‍ട്ട്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജേക്കബ് ബെഥേല്‍, ടോം ബാന്റണ്‍, സാം കറന്‍, വില്‍ ജാക്‌സ്, ജെയ്മി ഓവര്‍ട്ടണ്‍, ലിയാം ഡോസണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്

ഇന്ത്യ പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അകസര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ

Content Highlight: Sanju Samson In Great Record Achievement In T20 World Cup For India

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more