2026 ടി-20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം വാംഖഡെയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ്ങാണ് തെരഞ്ഞെടുത്തത്. നിലവില്‍ ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എട്ട് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സാണ് നേടിയത്.
ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തി മുന്നേറുന്നത് സൂപ്പര്‍ ഓപ്പണര്‍ സഞ്ജു സാംസനാണ്. നിലവില്‍ 27 പന്തില്‍ 53 റണ്‍സ് നേടി ബാക് ടു ബാക് ഫിഫ്റ്റി നേടിയിരിക്കുകയാണ് സഞ്ജു. മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടെയാണ് താരം മുന്നേറുന്നത്. സഞ്ജുവിനൊപ്പം ബാറ്റ് ചെയ്യുന്ന ഇഷാന്‍ കിഷന്‍ 14 പന്തില്‍ 28 റണ്‍സ് നേടിയിട്ടുണ്ട്.
മത്സരത്തിലെ ആദ്യ ഓവറിനെത്തിയ ഇംഗ്ലണ്ട് സൂപ്പര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറിനെ അടിച്ചുപറത്തായാണ് സൂപ്പര്‍ താരം സഞ്ജു ഇന്ത്യയ്ക്ക് മിന്നും തുടക്കം നല്‍കിയത്. ആര്‍ച്ചറിന്റെ മൂന്നാം പന്തില്‍ ഫോറും നാലാം പന്തില്‍ സിക്‌സും അടിച്ചാണ് സഞ്ജു വരവറിയിച്ചത്.
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് പട്ടികയില്‍ ഇടം നേടാനും സഞ്ജുവിന് സാധിച്ചിരിക്കുകയാണ്. ഒരു ടി-20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഓവറില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമാകാനാണ് സഞ്ജുവിന് സാധിച്ചത്.
യൂസഫ് പത്താന്‍ – മുഹമ്മദ് ആസിഫ് (0.4) – 2007
മുരളി വിജയ് – ദൗലത്ത് അഹമ്മദ്സായി (0.5) – 2010
രോഹിത് ശര്‍മ – ഷഹീന്‍ അഫ്രീദി (0.3) – 2024
ഇഷാന്‍ കിഷന്‍ – സൗരഭ് നേത്രവല്‍ക്കര്‍ (0.5) – 2026
സഞ്ജു സാംസണ്‍ – ആര്‍. ട്രമ്പല്‍മാന്‍ (0.6) – 2026
സഞ്ജു സാംസണ്‍ – റിച്ചാര്‍ഡ് എന്‍ഗാരവ (0.2) – 2026
സഞ്ജു സാംസണ്‍ – ജോഫ്ര ആര്‍ച്ചര്‍ (0.4)* – 2026
അതേസമയം ഓപ്പണര്‍ അഭിഷേക് ഷര്‍മയെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 10 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.
ഫില്‍ സാള്‍ട്ട്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജേക്കബ് ബെഥേല്‍, ടോം ബാന്റണ്‍, സാം കറന്‍, വില്‍ ജാക്‌സ്, ജെയ്മി ഓവര്‍ട്ടണ്‍, ലിയാം ഡോസണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്
അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അകസര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ
Content Highlight: Sanju Samson In Great Record Achievement In T20 World Cup 2026