| Tuesday, 26th August 2025, 4:28 pm

കാര്യവട്ടത്ത് സഞ്ജുവിന്റെ വിളയാട്ടം; ഹാട്രിക് വിത്ത് ഫൈഫര്‍ നേടി അജ്‌നാസും!

സ്പോര്‍ട്സ് ഡെസ്‌ക്

കെ.സി.എല്ലില്‍ കൊച്ചി ബ്ലൂടൈഗേഴ്‌സും തൃശൂര്‍ ടൈറ്റന്‍സും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ബ്ലൂ ടൈഗേഴ്‌സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കൊച്ചിക്കുവേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് സൂപ്പര്‍താരം സഞ്ജു സാംസനാണ്.

46 പന്തില്‍ നിന്ന് ഒമ്പത് സിക്‌സറുകളും നാല് ഫോറും ഉള്‍പ്പെടെ 89 റണ്‍സാണ് താരം സ്വന്തമാക്കിയത്. വെറും 11 റണ്‍സ് അകലെയാണ് സഞ്ജുവിന് തന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി നഷ്ടമായത്.

എന്നിരുന്നാലും തന്റെ വെടിക്കെട്ട് ബാറ്റിങ് കൊണ്ട് വീണ്ടും വീണ്ടും കരുത്ത് തെളിയിക്കാന്‍ സഞ്ജുവിന് സാധിച്ചിരിക്കുകയാണ്. മാത്രമല്ല ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമനാണ് സഞ്ജു.

ബ്ലൂടൈഗേഴ്‌സിന് വേണ്ടി മുഹമ്മദ് ഷാനു 24 റണ്‍സും നേടി സഞ്ജുവിന് ഒപ്പം നിന്ന് സ്‌കോര്‍ ഉയര്‍ത്തിയിരുന്നു. നിഖില്‍ തോട്ടത്ത് 18 റണ്‍സ് നേടിയാണ് പുറത്തായത്. ക്യാപ്റ്റന്‍ സാലി സാംസണ്‍ ആറ് ബോളില്‍ നിന്ന് 16 റണ്‍സും നേടി മടങ്ങി.

അതേസമയം ടൈറ്റന്‍സിന് വേണ്ടി മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ചത് അജ്‌നാസ് കെ. ആണ്. നാല് ഓവറുകളില്‍ നിന്ന് 30 റണ്‍സ് വഴങ്ങി 5 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. അതില്‍ ഹാട്രിക് ഉള്‍പ്പെടെയാണ് താരത്തിന്റെ വിക്കറ്റ് വേട്ട.

സഞ്ജു സാംസണ്‍ (89), മുഹമ്മദ് ഷാനു (24), സാലി സാംസണ്‍ (16), ജെറിന്‍ പി എസ് (0), മുഹമ്മദ് ആഷിക് (0) എന്നിവരെയാണ് അജ്‌നാസ് പുറത്താക്കിയത്. ടൂര്‍ണമെന്റില്‍ താരത്തിന്റെ ആദ്യത്തെ ഫൈബര്‍ വിക്കറ്റ് വിത്ത് ഹാട്രിക് ആണിത്.

Content Highlight: Sanju Samson In Great Performance Against Thrissur Titans In KCL

We use cookies to give you the best possible experience. Learn more