| Saturday, 11th April 2026, 8:46 pm

ഹിറ്റായി ചേട്ടന്റെ കംബാക്; ദല്‍ഹിക്കെതിരെ വെടിക്കെട്ടുമായി സഞ്ജുവും ആയുഷും

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ദല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരം ചെപ്പോക്കില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിലവില്‍ 12 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സാണ് നേടിയത്. നിലവില്‍ ക്രീസിലുള്ളത് സൂപ്പര്‍ താരം സഞ്ജു സാംസണും ആയുഷ് മാഹ്‌ത്രെയുമാണ്.

സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ മികവിലാണ് ചെന്നൈ സ്‌കോര്‍ ഉയര്‍ത്തുന്നത്. ആദ്യ മൂന്ന് മത്സരത്തിലെ പരാജയത്തിന് ശേഷം സീസണിലെ ആദ്യ അര്‍ധ സെഞ്ച്വറി നേടിയാണ് സഞ്ജു വരവറിയച്ചത്.

നിലവില്‍ 38 പന്തില്‍ രണ്ട് സിക്‌സും 11 ഫോറും ഉള്‍പ്പടെ 77* റണ്‍സാണ് സഞ്ജു നേടിയത്. നേരിട്ട 26ാം പന്തിലാണ് സഞ്ജു ഐ.പി.എല്‍ കരിയറിലെ 26ാം അര്‍ധ സെഞ്ച്വറി നേടിയത്. സഞ്ജുവിനൊപ്പം യുവ താരം ആയുഷ് മാഹ്‌ത്രെ 16 പന്തില്‍ 25 റണ്‍സ് നേടിയിട്ടുണ്ട്. 15 റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് പുറത്തായത്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ആയുഷ് മാഹ്‌ത്രെ, സര്‍ഫറാസ് ഖാന്‍, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, ജെയ്മി ഓവര്‍ട്ടണ്‍, നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കംബോജ്, ഖലീല്‍ അഹമ്മദ്, ഗുര്‍ജപ്നീത് സിങ്

ഇംപാക്റ്റ് സബ്: മാറ്റ് ഷോര്‍ട്ട്, അകേല്‍ ഹുസൈന്‍, കാര്‍ത്തിക് ശര്‍മ, പ്രശാന്ത് വീര്‍, മാറ്റ് ഹെന്റി

ദല്‍ഹി ക്യാപിറ്റല്‍സ് പ്ലെയിങ് ഇലവന്‍

കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), പാത്തു നിസങ്ക, സമീര്‍ റിസ്‌വി, അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഡേവിഡ് മില്ലര്‍, ആഖിബ് നബി, ലുങ്കി എന്‍ഗിഡി, കുല്‍ദീപ് യാദവ്, ടി. നടരാജന്‍, മുകേഷ് കുമാര്‍

ഇംപാക്ട് സബ്: വിപ്രജ് നിഗം, അശുതോഷ് ശര്‍മ, കരുണ് നായര്‍, ദുഷ്മന്ത ചമീര, നിതീഷ് റാണ

Content Highlight: Sanju Samson In Great Performance Against Delhi

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more