| Thursday, 24th September 2026, 11:22 pm

ജപ്പാന്റെ ഹൃദയത്തിലും ചേട്ടൻ; വൈറൽ വീഡിയോ പങ്കുവെച്ച് ചെന്നൈ സൂപ്പർ കിങ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

2026 ഏഷ്യൻ ഗെയിംസ് പോരാട്ടത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഏഷ്യൻ ഗെയിംസിൽ സെപ്റ്റംബർ 28ന് ക്വാർട്ടർ ഫൈനലിലാണ് ഇന്ത്യ ആദ്യ മത്സരത്തിലിനിറങ്ങുക.

10 ടീമുകൾ സ്വർണമെഡലിനായി മത്സരിക്കുന്ന പുരുഷ വിഭാഗത്തിൽ ഇന്ത്യ നേരിട്ട് തന്നെ ക്വാർട്ടറിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകൾക്ക് നേരിട്ട് ക്വാർട്ടർ ഫൈനലിലേക്ക് നേരിട്ട് യോഗ്യത ലഭിച്ചിട്ടുണ്ട്.

മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ കളത്തിലിറങ്ങാനാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ സഞ്ജു ജപ്പാന്റെ മണ്ണിൽ കളത്തിൽ ഇറങ്ങും മുമ്പേ സഞ്ജുവിന് ലഭിച്ച വലിയ പിന്തുണയുടെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.

സഞ്ജുവിന് സപ്പോർട്ടുമായി ജപ്പാനിൽ നിന്നും ആരാധകർ പാട്ടുപാടി ആഘോഷിക്കുന്ന വീഡിയോയാണ് ചെന്നൈ സൂപ്പർ കിഡ്സ് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. പരമ്പരാഗത രീതിയിൽ ചെണ്ടകൊട്ടിയാണ് ആരാധകർ സഞ്ജുവിന്റെ ജപ്പാനിലേക്കുള്ള വരവ് ആഘോഷമാക്കിയത്.

ഇന്ത്യയിൽ മാത്രം ഒതുങ്ങുന്നതല്ല സഞ്ജുവിന് ലഭിക്കുന്ന ആരാധക പിന്തുണ. വിദേശ മണ്ണിൽ എവിടെപ്പോയാലും ഗാലറിയിൽ നിന്നും സഞ്ജുവിന് വലിയ പിന്തുണ ലഭിക്കാറുണ്ട്. ഇത്തരത്തിൽ ജപ്പാന്റെ മണ്ണിലും സഞ്ജുവിന്റെ പേര് മുഴങ്ങി നിന്നത് മലയാളി ക്രിക്കറ്റ് പ്രേമികൾക്കും ഇടയിലും ആവേശമായിരിരിക്കുകയാണ്.

അതേസമയം അഫ്ഗാൻ പരമ്പരയിൽ സഞ്ജു മികച്ച പ്രകടനം നടത്തി ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. ഏഷ്യൻ ഗെയിംസിൽ സഞ്ജു വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിൽ സഞ്ജു മിന്നും പ്രകടനമായിരുന്നു നടത്തിയത്. രണ്ട് അർധ സെഞ്ച്വറി നേടിയാണ് സഞ്ജു തിളങ്ങിയത്.

പരമ്പരയിലെ രണ്ടാം മത്സരത്തിൽ 22 പന്തിൽ നാല് സിക്‌സും ഏഴ് ഫോറും ഉൾപ്പെടെ 57 റൺസ് നേടിയാണ് സഞ്ജു വമ്പൻ തിരിച്ചുവരവ് നടത്തിയത്.

മത്സരത്തിൽ പതുക്കെ തുടങ്ങി പിന്നീട് അതിവേഗം അർധ സെഞ്ച്വറി പൂർത്തിയാക്കിയാണ് സഞ്ജു തിരിച്ചുവരവ് നടത്തിയത്. അവസാന മത്സരത്തിൽ രണ്ട് ഫോറും നാല് സിക്സറും അടക്കം 35 പന്തിൽ 50 റൺസാണ് സഞ്ജു നേടിയത്.

Content Highlight: Sanju Samson huge support in Japan; Video viral

We use cookies to give you the best possible experience. Learn more