കേരള ക്രിക്കറ്റില്‍ ലീഗില്‍ വെടിക്കെട്ട് പ്രകടനവുമായി സഞ്ജു സാംസണ്‍. ഏരീസ് കൊല്ലം സൈലേഴ്സിനെതിരെയായ മത്സരത്തിലാണ് താരത്തിന്റെ മിന്നും പ്രകടനം. മത്സരത്തില്‍ സെഞ്ച്വറി നേടിയാണ് കരുത്ത് തെളിയിച്ചത്.
കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 42 പന്തില്‍ നിന്നാണ് താരം സെഞ്ച്വറി നേടിയത്. അഞ്ച് സിക്സും 14 ഫോറുമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് അതിര്‍ത്തി കടന്നത്. 238.64 എന്ന അതുഗ്രന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം പുറത്താവാതെ ബാറ്റിങ് തുടരുന്നത്. ഓപ്പണറായി ഇറങ്ങിയതാണ് സഞ്ജു മിന്നും പ്രകടനം നടത്തുന്നത്.
നിലവില്‍ ഏരീസ് കൊല്ലം സൈലേഴ്സ് ഉയര്‍ത്തിയ 237 റണ്‍സിന്റെ വിജയം കൊച്ചി ബ്ലൂ ടൈഗേഴ്സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തിട്ടുണ്ട്. സഞ്ജു സെഞ്ച്വറിയുമായി കരുത്താനായി ക്രീസില്‍ നില്‍ക്കുമ്പോള്‍ മുഹമ്മദ് ആഷിക്കാണ് മറുവശത്ത് ബാറ്റിങ്ങില്‍ ക്രീസിലുള്ളത്.
മുഹമ്മദ് ഷാനു (28 പന്തില്‍ 39), വിനൂപ് മനോഹരന്‍ (ഒമ്പത് പന്തില്‍ 11 ), സാലി സാംസണ്‍ (ഏഴ് പന്തില്‍ അഞ്ച്), നിഖില്‍ തോട്ടത്ത് (നാല് പന്തില്‍ ഒന്ന്) എന്നിവരുടെ വിക്കറ്റാണ് കൊച്ചിക്ക് നഷ്ടമായത്.
അതേസമയം, മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഏരീസ് കൊല്ലം നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെടുത്തിരുന്നു. വിഷ്ണു വിനോദിന്റെയും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും കരുത്തിലാണ് ടീം വലിയ സ്‌കോര്‍ പടുത്തുയത്തിയത്. വിഷ്ണു 41 പന്തില്‍ സഞ്ജുവിന്റെ സംഘത്തിനെതിരെ 94 റണ്‍സെടുത്തു. പത്ത് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
സച്ചിന്‍ 44 പന്തില്‍ 91 റണ്‍സാണ് അടിച്ചെടുത്തത്. താരത്തിന് ബാറ്റില്‍ നിന്ന് പിറവിയെടുത്തത് ആറ് വീതം ഫോറും സിക്‌സറുമാണ്. മറ്റാര്‍ക്കും വലിയ സ്‌കോര്‍ കണ്ടെത്താനായില്ല.
കൊച്ചിക്കായി ബൗളിങ്ങില്‍ ജെറിന്‍ പി.എസ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ക്യാപ്റ്റന്‍ സാലി സാംസണ്‍, മുഹമ്മദ് ആഷിക്, കെ.എം. ആസിഫ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Content Highlight: Sanju Samson hits century in KCL against Aries Kollam Sailers