| Wednesday, 4th February 2026, 3:35 pm

സഞ്ജുവിന് ഇത് ജീവന്‍ മരണ പോരാട്ടം; സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ റണ്‍സ് ഇല്ലെങ്കില്‍...

ശ്രീരാഗ് പാറക്കല്‍

ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ടി-20 ലോകകപ്പിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. ടൂര്‍ണമെന്റിനായുള്ള വമ്പന്‍ തയ്യാറെടുപ്പിലാണ് ഇന്ത്യയും. ന്യൂസിലാന്‍ഡിനെതിരായ ടി-20 പരമ്പര സ്വന്തമാക്കിയാണ് ഇന്ത്യ ലോകകപ്പിനിറങ്ങുന്നത്. മാര്‍ക്വി ഇവന്റിന് മുന്നേ ഇന്ത്യയ്ക്ക് ഇനി ഒരു സന്നാഹ മത്സരമാണുള്ളത്. ഇന്ന് (ഫെബ്രുവരി 4) സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം.

ഈ സന്നാഹമത്സരം ഇന്ത്യന്‍ ടീമില്‍ ഏറെ നിര്‍ണായകമാകുന്നത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനാണ്. ന്യൂസിലാന്‍ഡിനെതിരെയുള്ള പരമ്പരയില്‍ ഇന്ത്യന്‍ ടീമിലെ ഓപ്പണിങ് പൊസിഷന്‍ തിരികെ എത്താന്‍ സഞ്ജുവിന് സാധിച്ചെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചില്ല. കിവീസിനെതിരെ അഞ്ച് മത്സരങ്ങളില്‍ നിന്ന് സഞ്ജു 46 റണ്‍സാണ് എടുത്തത്. ഇത് സഞ്ജുവിന്റെ ലോകകപ്പ് പ്ലെയിങ് ഇലവനിലെ സ്ഥാനത്തില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.സഞ്ജു- Photo: BCCI

അതേസമയം കിവീസിനെതിരായ പരമ്പയിലെ നാല് ഇന്നിങ്‌സുകളില്‍ നിന്ന് 53.75 ശരാശരിയിലും 231+ സ്ട്രൈക്ക് റേറ്റിലും 215 റണ്‍സ് നേടിയ ഇഷാന്‍ കിഷന്‍ സഞ്ജുവിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെയായിരുന്നു കിഷന്റെ പ്രകടനം. ഇതോടെ സഞ്ജുവിന് ലോകകപ്പ് പ്ലെയിങ് ഇലവനില്‍ സ്ഥാനമുണ്ടാകില്ലെന്നും ഓപ്പണറായും വിക്കറ്റ് കീപ്പറായും ഇഷാന്‍ കിഷന്‍ കളിക്കുമെന്നാണ് ക്രിക്കറ്റ് അനലിസ്റ്റുകള്‍ നിരീക്ഷിക്കുന്നത്.

എന്നിരുന്നാലും അവസാനത്തെ പ്രതീക്ഷയായി സഞ്ജുവിന് ബാക്കിയുള്ളത് സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഏക സന്നാഹ മത്സരമാണ്. ലോകകപ്പ് ഇലവനിലെ സാധ്യതകള്‍ ഉറപ്പിക്കണമെങ്കില്‍ പ്രോട്ടിയാസിനെതിരെ ജീവന്‍ മരണ പോരാട്ടം നടത്തുകയല്ലാതെ സഞ്ജുവിന് മുന്നില്‍ മറ്റ് വഴികളില്ല. തന്റെ മുന്നിലുള്ള അവസാന സാധ്യതയെ സഞ്ജുമുതലാക്കുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

കാരണം ടി-20യില്‍ സഞ്ജു നേടിയ രണ്ട് സെഞ്ച്വറിയും സൗത്ത് ആഫ്രിക്കയ്ക്ക് എതിരെയാണ് എന്നതുതന്നെയാണ് അതിന് കാരണം. ഫിയര്‍ലെസായി സഞ്ജുവിന് പ്രോട്ടിയാസിനെതിരെ കളിക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. എന്നാല്‍ പ്രോട്ടിയാസിനെ മികച്ച സ്‌കോര്‍ നേടാന്‍ സാധിച്ചില്ലെങ്കില്‍ സഞ്ജുവിന് വീണ്ടും ഒരു ലോകകപ്പ് ബെഞ്ചിലിരുന്ന് കാണേണ്ടി വരും. 2024ലെ ലോകകപ്പിലും സഞ്ജു ബെഞ്ചിലായിരുന്നു.

Content Highlight: Sanju Samson Have A Chance To Prove His Ability To Score Runs Against South Africa In t20 World Cup Warm Up Match

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more