| Friday, 16th October 2026, 1:20 pm

ഇന്ത്യയില്‍ ആറാമന്‍! മുഹമ്മദ് നബിക്കും ഗെയ്‌ലിനമൊപ്പം; ഡി വില്ലിയേഴ്‌സിനില്ലാത്ത നേട്ടത്തില്‍ ചേട്ടന്‍

ആദർശ് എം.കെ.

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ നാലാം മത്സരത്തില്‍ ആതിഥേയരെ തകര്‍ത്ത് വിന്‍ഡീസ് പരമ്പരയിലൊപ്പമെത്തിയിരിക്കുകയാണ്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നായകന്‍ ഷായ് ഹോപ്പിന്റെ സെഞ്ച്വറി കരുത്തില്‍ സന്ദര്‍ശകര്‍ അനായാസ വിജയം നേടുകയായിരുന്നു.

മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ അര്‍ധ സെഞ്ച്വറി പ്രകടനം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി. വെറും പന്ത് മാത്രം നേരിട്ട് ആറ് ഫോറും നാല് സിക്‌സറുമടക്കം റണ്‍സാണ് താരം സ്വന്തമാക്കിയത്.

പവര്‍പ്ലേയ്ക്കുള്ളില്‍ തന്നെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ സഞ്ജു, തന്റെ കരിയറിലെ ആദ്യ ടി- സെഞ്ച്വറി നേടിയ അതേ വേദിയില്‍ മറ്റൊരു മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു വിമര്‍ശകര്‍ക്കുള്ള മറുപടി തന്റെ ബാറ്റിലൂടെ തന്നെ നല്‍കാനും സഞ്ജുവിന് സാധിച്ചു.

ഈ ഇന്നിങ്‌സില്‍ 100 കരിയര്‍ ടി-20ഐ സിക്‌സറുകളെന്ന റെക്കോഡിലെത്താനും സഞ്ജുവിനായി. മത്സരത്തിലെ രണ്ടാം സിക്‌സറിന് പിന്നാലെയാണ് താരം ഈ റെക്കോഡ് നേട്ടത്തിലെത്തിയത്. ഈ നേട്ടത്തിലെത്തുന്ന ആറാം ഇന്ത്യന്‍ താരവും 47ാം താരവുമാണ് സഞ്ജു.

ഓരോ ടീമിന് വേണ്ടിയും 100 ടി-20ഐ സിക്‌സറുകള്‍ നേടിയ താരങ്ങള്‍

ഇന്ത്യ – രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, വിരാട് കോഹ്‌ലി, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍.

വെസ്റ്റ് ഇന്‍ഡീസ് – റോവ്മന്‍ പവല്‍, നിക്കോളാസ് പൂരന്‍, ക്രിസ് ഗെയ്ല്‍, എവിന്‍ ലൂയീസ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ഷായ് ഹോപ്പ്

ന്യൂസിലാന്‍ഡ് – മാര്‍ട്ടിന്‍ ഗപ്ടില്‍, ഗ്ലെന്‍ ഫിലിപ്‌സ്, ടിം സീഫെര്‍ട്ട്, കോളിന്‍ മണ്‍റോ, ഫിന്‍ അലന്‍

ഓസ്‌ട്രേലിയ – ഗ്ലെന്‍ മാക്‌സ്‌വെല്‍, ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്

ഇംഗ്ലണ്ട് – ജോസ് ബട്‌ലര്‍, ഒയിന്‍ മോര്‍ഗന്‍

സൗത്ത് ആഫ്രിക്ക – ക്വിന്റണ്‍ ഡി കോക്ക്, ഡേവിഡ് മില്ലര്‍

ശ്രീലങ്ക – കുശാല്‍ മെന്‍ഡിസ്, ദാസുന്‍ ഷണക

അഫ്ഗാനിസ്ഥാന്‍ – മുഹമ്മദ് നബി, റഹ്‌മാനുള്ള ഗുര്‍ബാസ്

പാകിസ്ഥാന്‍ – ഫഖര്‍ സമാന്‍

സിംബാബ്‌വേ – സിക്കന്ദര്‍ റാസ

അയര്‍ലന്‍ഡ് – പോള്‍ സ്‌റ്റെര്‍ലിങ്

ബംഗ്ലാദേശ് –

*ടെസ്റ്റ് പ്ലെയിങ് നേഷന്‍സ്

കരിയറിലെ 68ാം ഇന്നിങ്‌സിലാണ് സഞ്ജു 100ാം അന്താരാഷ്ട്ര ടി-20 സിക്‌സര്‍ അടിച്ചെടുത്തത്. നിലവില്‍ 102 സിക്‌സറുകളാണ് താരത്തിന്റെ പേരിലുള്ളത്.

Photo: CSK/x.com

ഈ റെക്കോഡിലേക്കെത്താന്‍ മറ്റു ചില ഇന്ത്യന്‍ താരങ്ങള്‍ക്കും അവസരമുണ്ട്. നിലവില്‍ ഇന്ത്യയുടെ ടി-20 പദ്ധതികളുടെ ഭാഗമല്ലാത്ത കെ.എല്‍. രാഹുലിന് വെറും ഒരു സിക്‌സര്‍ മാത്രമാണ് ഈ എലീറ്റ് ലിസ്റ്റിലെത്താന്‍ വേണ്ടത്. 93 സിക്‌സറടിച്ച തിലക് വര്‍മ, 89 സിക്‌സറുമായി ഇഷാന്‍ കിഷന്‍ എന്നിവരാണ് ഈ റെക്കോഡിലേക്ക് ഉടന്‍ എത്താന്‍ സാധ്യത കല്‍പിക്കുന്ന മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

അതേസമയം, നാളെയാണ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം. ഈ മത്സരത്തില്‍ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാന്‍ സാധിക്കും എന്നതിനാല്‍ രണം അല്ലെങ്കില്‍ മരണം എന്ന മനോഭാവത്തിലാകും ഇരുവരും കളത്തിലിറങ്ങുക.

ബാറ്റിങ്ങിന്റെ പറുദീസയായ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയമാണ് സീരീസ് ഡിസൈഡര്‍ മത്സരത്തിന്റെ വേദി.

Content Highlight: Sanju Samson has earned a spot on the list of players who have hit 100 T20 sixes at the international level.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more