| Sunday, 25th October 2026, 1:42 pm

ലോക ക്രിക്കറ്റിൽ നാലാമൻ; ചരിത്രം സൃഷ്ടിച്ച് സഞ്ജു സാംസൺ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ന്യൂസിലാൻഡ് അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ത്രില്ലർ വിജയം സ്വന്തമാക്കിയിരുന്നു. ക്രൈസ്റ്റ് ചർച്ചിൽ നടന്ന പരമ്പരയിലെ രണ്ടാം മത്സരത്തിൽ നാല് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് സന്ദർശകർ നേടിയത്. കിവികൾ ഉയർത്തിയ 181 റൺസിന്റെ വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.

തിലക് വർമയുടെ പോരാട്ടത്തിന് മുന്നിലാണ് ന്യൂസിലാൻഡ് മുട്ടുമടക്കിയത്. തിലക് 26 പന്തിൽ പുറത്താകാതെ 51 റൺസ് നേടിയാണ് തിളങ്ങിയത്. ആറ് ഫോറുകളും ഒരു സിക്സുമാണ് താരത്തിന്റെ സമ്പാദ്യം. മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കിയതും തിലക് തന്നെയാണ്. തിലകിന് പുറമെ 17 പന്തിൽ 31 റൺസ് നേടി നമൻ ധിർ, 13 പന്തിൽ പുറത്താകാതെ 26 റൺസ് നേടി നിതീഷ് കുമാർ റെഡ്ഡിയും ഇന്ത്യൻ വിജയത്തിൽ നിർണായകമായി.

മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണ് തിളങ്ങാൻ സാധിച്ചിരുന്നില്ല. 17 പന്തിൽ 14 റൺസ് നേടിയാണ് സഞ്ജു മടങ്ങിയത്. ചെറിയ സ്കോറിന് പുറത്തായെങ്കിലും ഒരു ചരിത്രം നേട്ടം സ്വന്തമാക്കിയാണ് സഞ്ജു മടങ്ങിയത്.. മത്സരത്തിൽ ഒരു ഫോറും ഒരു സിക്സും ആയിരുന്നു സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത്.

അടിച്ച ഒറ്റ സിക്സറിൽ ഈ വർഷം ഇന്ത്യക്ക് വേണ്ടി 50 സിക്സുകൾ പൂർത്തിയാക്കാനും സഞ്ജുവിന് സാധിച്ചു. ഒരു കലണ്ടർ ഇയറിൽ 50 സിക്സുകൾ നേടുന്ന നാലാമത്തെ താരമായും (ഫുൾ മെബേർസ്) സഞ്ജു മാറി. അഭിഷേക് ശർമ, സൂര്യകുമാർ യാദവ്, ഇഷാൻ കിച്ചൻ എന്നിവർക്ക് ശേഷമാണ് സഞ്ജു ഈ നേട്ടത്തിലേക്ക് നടന്നു കയറിയത്. അഭിഷേക് ശർമ രണ്ട് തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

ഇന്റർനാഷണൽ ടി-20യിൽ (ഫുൾ മെമ്പേഴ്സ്) ഒരു കലണ്ടർ ഇയറിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ താരം, ടീം സിക്സുകളുടെ എണ്ണം, വർഷം

അഭിഷേക് ശർമ – ഇന്ത്യ – 74 – 2026

സൂര്യകുമാർ യാദവ് – ഇന്ത്യ – 68 – 2022

ഇഷാൻ കിഷൻ – ഇന്ത്യ – 55 – 2026

അഭിഷേക് ശർമ – ഇന്ത്യ – 54 – 2025

സഞ്ജു സാംസൺ – ഇന്ത്യ – 50 – 2026

അതേസമയം ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് സൂപ്പർ താരം ഗ്ലെൻ ഫിലിപ്‌സിന്റെ കരുത്തിലാണ് ആതിഥേയർ മികച്ച സ്‌കോറിലെത്തിയത്. 43 പന്തിൽ 70 റൺസാണ് താരം നേടിയത്. 46 പന്തിൽ 58 റൺസ് നേടിയ ബെവോൺ ജെയിംസും ആതിഥേയർക്കായി തിളങ്ങി.

ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ അവസാനിക്കുമ്പോൾ ഇന്ത്യ 2-0ന് മുമ്പിലാണ്. ഒക്ടോബർ 27നാണ് പരമ്പയിലെ മൂന്നാം മത്സരം. വെല്ലിങ്ടണാണ് വേദി.

Content Highlight: Sanju Samson create a huge record in international T20

Latest Stories

We use cookies to give you the best possible experience. Learn more