| Thursday, 17th September 2026, 6:50 am

ലോകത്തിൽ ഒന്നാമൻ; മറ്റാർക്കുമില്ലാത്ത ചരിത്രമെഴുതി സഞ്ജു സാംസൺ

സുദേവ് എ

ഇന്ത്യ അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരയിലെ അവസാന മത്സരം ഇന്നാണ് നടക്കുന്നത്. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നേരത്തെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.

മൂന്നാം മത്സരവും വിജയിച്ചുകൊണ്ട് പരമ്പര തൂത്തുവാരാനായിരിക്കും ശ്രേയസ് അയ്യരും സംഘവും കളത്തിലിറങ്ങുന്നത്. മറുഭാഗത്ത് ഇന്ത്യക്കെതിരെ ആശ്വാസ ജയം നേടി മടങ്ങാനാവും അഫ്ഗാന്റെ ലക്ഷ്യം.

മലയാളി സൂപ്പര്‍താരം സഞ്ജു സാംസണ്‍ പഴയ ഫോമിലേക്ക് തിരിച്ചെത്തിയതാണ് ഇന്ത്യയ്ക്ക് കരുത്ത് പകരുന്നത്. കഴിഞ്ഞ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയ സഞ്ജു ഈ മത്സരത്തിലും മിന്നും പ്രകടനം പുറത്തെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

കഴിഞ്ഞ മത്സരത്തില്‍ 22 പന്തില്‍ നാല് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 57 റണ്‍സ് നേടിയാണ് സഞ്ജു വമ്പന്‍ തിരിച്ചുവരവ് നടത്തിയത്.

ടി20 ചരിത്രത്തില്‍ മറ്റൊരു താരത്തിനും അവകാശപ്പെടാന്‍ സാധിക്കാത്ത ഒരു ചരിത്ര നേട്ടത്തിന്റെ തലയെടുപ്പോടുകൂടിയാണ് സഞ്ജു അവസാന മത്സരത്തില്‍ കളത്തിലിറങ്ങുന്നത്. ഇന്റര്‍നാഷണല്‍ ടി20യില്‍ 50+ റണ്‍സ് നേടിയ മത്സരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിജയ ശതമാനമുള്ള താരമാണ് സഞ്ജു.

ടി20യില്‍ സഞ്ജു 50+ റണ്‍സ് നേടിയ മത്സരങ്ങളിലൊന്നും ഇന്ത്യ പരാജയപ്പെട്ടിട്ടില്ല. ഇന്ത്യക്ക് വേണ്ടി കുട്ടി ക്രിക്കറ്റില്‍ 10 തവണയാണ് സഞ്ജു 50+ കടന്നിട്ടുള്ളത് ഇതില്‍ 100% വിജയവുമായാണ് സഞ്ജുവിന്റെ കുതിപ്പ്. ഇത്തരത്തില്‍ 50+ റണ്‍സ് നേടിയ എല്ലാ മത്സരങ്ങളും വിജയിച്ച ഒരേയൊരു താരവും സഞ്ജു തന്നെയാണ്.

ഇന്റര്‍നാഷണല്‍ ടി-20യില്‍ 50+ റണ്‍സ് നേടിയ മത്സരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിജയ ശതമാനമുള്ള താരം, ടീം, 50+ സ്‌കോറുകളുടെ എണ്ണം, വിജയ ശതമാനം

സഞ്ജു സാംസണ്‍ ഇന്ത്യ 10 100%

മുഹമ്മദ് ഷെഹ്‌സാദ് അഫ്ഗാനിസ്ഥാന്‍ 13 92%

ഫിന്‍ അലന്‍ ന്യൂസിലാന്‍ഡ് 19 90%

രോഹിത് ശര്‍മ ഇന്ത്യ 37 89%

കെ.എല്‍. രാഹുല്‍ ഇന്ത്യ 24 88%

ബ്രണ്ടന്‍ മക്കല്ലം ന്യൂസിലാന്‍ഡ് 15 87%

അഭിഷേക് ശര്‍മ ഇന്ത്യ 14 86%

ഇഷാന്‍ കിഷന്‍ ഇന്ത്യ 13 85%

സൂര്യകുമാര്‍ യാദവ് ഇന്ത്യ 29 83%

ഗ്ലെന്‍ മാക്‌സ്‌വെല്‍ ഓസ്‌ട്രേലിയ 17 82%

Content Highlight: Sanju Samson create a historical record in international cricket

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more