| Wednesday, 18th November 2026, 11:10 am

സഞ്ജു സാംസൺ 450 നോട്ട് ഔട്ട്; ചരിത്രത്തിലേക്ക് പറന്ന് ചേട്ടൻ

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20യിൽ ചരിത്രം കുറിച്ച് മലയാളി സൂപ്പർതാരം സഞ്ജു സാംസൺ. കുട്ടി ക്രിക്കറ്റിൽ 450 സിക്സുകൾ പൂർത്തിയാക്കിയാണ് സഞ്ജു പുത്തൻ നാഴികക്കല്ലിലേക്ക് നടന്നു കയറിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മൂന്നാം മത്സരത്തിൽ കേരളത്തിനൊപ്പമാണ് സഞ്ജുവിന്റെ നേട്ടം. ആന്ധ്രക്കെതിരെ 13 പന്തിൽ 26 റൺസ് നേടിയാണ് കേരള ക്യാപ്റ്റൻ കൂടിയായ സഞ്ജു മടങ്ങിയത്.

മത്സരത്തിൽ മൂന്ന് സിക്സുകൾ ബാറ്റിൽ നിന്നും പിറന്നതോടെ സിക്സുകളുടെ എണ്ണം 252 ആക്കി ഉയർത്താൻ സഞ്ജുവിന് സാധിച്ചു. ടി-20 ഫോർമാറ്റിൽ 450 എന്ന മാന്ത്രിക സംഖ്യ തൊടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് സഞ്ജു. ഇതിനുമുമ്പ് വിരാട് കോഹ്‌ലിയും രോഹിത് ശർമയും മാത്രമാണ് ഈ നേട്ടം കൈപ്പിടിയിലാക്കിയിട്ടുള്ളത്.

ഇപ്പോൾ ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ കുട്ടി ക്രിക്കറ്റിൽ 450 സിക്സുകൾ നേടുന്ന മൂന്നാമത്തെ താരമായും സഞ്ജു തന്റെ പേര് രേഖപ്പെടുത്തിയിരിക്കുകയാണ്.

ടി-20യിൽ ഇന്ത്യ, രാജസ്ഥാൻ റോയൽസ്, ദൽഹി, ചെന്നൈ സൂപ്പർ കിങ്സ്, കേരളം എന്നീ ടീമുകൾക്ക് വേണ്ടി കളത്തിലിറങ്ങിയാണ് സഞ്ജു ഇത്രയധികം സികസുകൾ അടിച്ചുകൂട്ടിയത്.

മഹാരാഷ്ട്രക്കെതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ സഞ്ജു മിന്നും പ്രകടനമാണ് പുറത്തെടുത്തത്. 16 പന്തിൽ അഞ്ച് സിക്‌സും മൂന്ന് ഫോറും ഉൾപ്പെടെ 47 റൺസ് നേടിയാണ് താരം മടങ്ങിയത്. 293.75 എന്ന സൂപ്പർ സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ടായിരുന്നു.

പി.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മഹാരാഷ്ട്രയ്‌ക്കെതിരെ 94 റൺസിന്റെ കൂറ്റൻ വിജയമായിരുന്നു കേരളം സ്വന്തമാക്കിയിരുന്നത്, എട്ട് വിക്കറ്റ് നഷ്ടത്തിൽ കേരളം ഉയർത്തിയ 212 റൺസിന്റെ വിജയലക്ഷ്യം മറികടക്കാൻ ഇറങ്ങിയ മഹാരാഷ്ട്ര 16 ഓവറിൽ ഓൾ ഔട്ട് ആവുകയായിരുന്നു.

അതേസമയം മത്സരത്തിൽ കേരളത്തിനെതിരെ ആന്ധ്ര 225 റൺസിന്റെ വമ്പൻ ടോട്ടലാണ് ഉയർത്തിയത്. ആന്ധ്രയുടെ ബാറ്റങ് നിരയിൽ ശ്രീറാം വെങ്കട രാഹുൽ 30 പന്തുകളിൽ നിന്നും 64 റൺസും നേടി ഷെയ്ഖ് റഷീദ് 19 പന്തിൽ 60 റൺസും നേടി തിളങ്ങി.

കഴിഞ്ഞ മത്സരത്തിൽ അഞ്ച് വിക്കറ്റുകൾ നേടിയ എം.ഡി നിതീഷ് ഇത്തവണയും ബൗളിങ്ങിൽ തിളങ്ങി. മൂന്ന് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ബിജു നാരായണൻ രണ്ട് വിക്കറ്റുകളും കാർത്തിക് ബി. നായർ, അബ്ദുൽ ബാസിത് എന്നിവർ ഓരോ വിക്കറ്റും കൈപ്പിടിയിലാക്കി.

Content Highlight; Sanju Samson completed 450 sixes in T20 cricket

We use cookies to give you the best possible experience. Learn more