വെസ്റ്റ് ഇന്ഡീസും ഇന്ത്യയും തമ്മിലുള്ള അഞ്ച് ടി-20 മത്സരങ്ങള് അടങ്ങുന്ന പരമ്പരയിലെ നാലാം മത്സരം നടക്കുകയാണ്. ഹൈദരാബാദില് നടക്കുന്ന മത്സരത്തില് ടോസ് നേടിയ ഇന്ത്യ ബൗള് ചെയ്യാനാണ് തീരുമാനിച്ചത്. തുടര്ന്ന് മൂന്ന് വിക്കറ്റ് നഷ്ടത്തില് 247 റണ്സിന്റെ കൂറ്റന് സ്കോറാണ് അടിച്ചുകൂട്ടിയത്.
നിലവില് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ആറ് ഓവര് പൂര്ത്തിയായപ്പോള് രണ്ട് വിക്കറ്റ് നഷ്ടത്തില് 80 റണ്സാണ് നേടിയത്. ക്രീസിലുള്ളത് ശ്രേയസ് അയ്യരും (6) അഭിഷേക് ശര്മയുമാണ് (8).
ഇന്ത്യക്കുവേണ്ടി വെടിക്കെട്ട് തുടക്കമാണ് മലയാളി സൂപ്പര് താരം സഞ്ജു സാംസണ് നല്കിയത്. 23 പന്തില് നിന്ന് നാല് സിക്സും ആറ് ഫോറും ഉള്പ്പെടെ 56 റണ്സ് നേടിയാണ് താരം മടങ്ങിയത്. 243.48 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജുവിന്റെ ആക്രമണ ബാറ്റിങ്. ഇതോടെ ഒരു സ്പെഷ്യല് സെഞ്ച്വറി സ്വന്തമാക്കാനും സഞ്ജുവിന് സാധിച്ചിരിക്കുകയാണ്.
അന്താരാഷ്ട്ര ടി-20യില് 100 സികസര് പൂര്ത്തിയാക്കാനാണ് സഞ്ജുവിന് സാധിച്ചത്. നിലവില് 68 ഇന്നിങ്സില് നിന്ന് 102 സികസറുകളാണ് സഞ്ജു സ്വന്തമാക്കിയത്. ഇന്ത്യയ്ക്കുവേണ്ടി ഈ നാഴികക്കല്ലിലെത്തുന്ന ആറാമത്തെ താരമാണ് സഞ്ജു. മത്സരത്തില് സഞ്ജുവിന് പിന്നാലെ ഇറങ്ങിയ ഇഷാന് കിഷന് ഒരു സിക്സര് മാത്രം നേടിയാണ് മടങ്ങിയത്.
അതേസമയം ക്യാപ്റ്റന് ഷായ് ഹോപ്പിന്റെ സെഞ്ച്വറി കരുത്തിലാണ് വിന്ഡീസ് വമ്പന് സ്കോറിലെത്തിയത്. ബാക് ടു ബാക് സിക്സര് പറത്തി നേരിട്ട 50ാം പന്തില് പുറത്താകാതെ 102* റണ്സാണ് ഹോപ്പ് അടിച്ചെടുത്തത്. 204.00 എന്ന പ്രഹര ശേഷിയില് ഒമ്പത് സിക്സും നാല് ഫോറും ഉള്പ്പെടെയാണ് ഹോപ്പ് സെഞ്ച്വറി പൂര്ത്തിയാക്കിയത്. അന്താരാഷ്ട്ര തലത്തില് ഇത് താരത്തിന്റെ മൂന്നാം സെഞ്ച്വറിയാണ്.
ഹോപ്പിന് പുറമെ 26 പന്തില് 49* റണ്സ് നേടി ഷെര്ഫേന് റൂഥര്ഫോര്ഡ് മികവ് പുലര്ത്തി. മത്സരത്തില് വിന്ഡീസിന് വേണ്ടി 21 റണ്സാണ് യുവ ഓപ്പണര് ജുവല് ആന്ഡ്രൂ നേടിയത്. ഷിംറോണ് ഹെറ്റ്മെയര് 12 പന്തില് 32 റണ്സിന്റെ വെടിക്കെട്ട് പ്രകടനവും നടത്തി മടങ്ങി. പിന്നീട് ഇറങ്ങിയ റോവ്മാന് പവല് 17 പന്തില് 24 റണ്സും നേടി. ഇന്ത്യയ്ക്ക് വേണ്ടി അര്ഷ്ദീപ് സിങ്, പ്രിന്സ് യാദവ്, അക്സര് പട്ടേല് എന്നിവര് വിക്കറ്റ് വീഴ്ത്തി.