ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ എം.എസ് ധോണിയെയും വിരാട് കോഹ്‌ലിയെയും ടെന്നീസ് താരങ്ങളോട് ഉപമിച്ച് മലയാളി ക്രിക്കറ്റ് സഞ്ജു സാംസണ്‍. ധോണിയെ ടെന്നീസ് ഇതിഹാസമായ റോജര്‍ ഫെഡററാണ് എന്നാണ് താരം വിശേഷിപ്പിച്ചത്.
കോഹ്‌ലിയെ സ്പാനിഷ് താരം കാര്‍ലോസ് അല്‍കാരസുമായാണ് വിക്കറ്റ് കീപ്പര്‍ ഉപമിച്ചത്. ജിയോ ഹോട്ട്സ്റ്റാറില്‍ സംസാരിക്കുകയായിരുന്നു സഞ്ജു.
സഞ്ജു സാംസൺ.
‘ക്രിക്കറ്റിലെ റോജര്‍ ഫെഡറര്‍ ആര്? അത് എം.എസ്. ധോണി തന്നെയായിരിക്കണം. അദ്ദേഹം വളരെ ശാന്തനും പക്വതയുള്ളവനുമാണ്. കളിക്കുമ്പോള്‍ വളരെ അനായാസമായാണ് അദ്ദേഹം കാര്യങ്ങള്‍ ചെയ്യുന്നതെങ്കിലും, അതിന് വലിയ കരുത്തുണ്ട്.
മറുവശത്ത്, കാര്‍ലോസ് അല്‍കാരസ് വളരെ എക്‌സ്‌പ്ലോസീവ് ശൈലിയാണ് പിന്തുടരുന്നത്. വിരാട് ഭായ് കരിയറിന്റെ തുടക്കത്തില്‍ കളിച്ചിരുന്നത് പോലെ തന്നെ. ഒരുപക്ഷേ വിരാട് കോഹ്‌ലിയെ അല്‍കാരസിനോട് താരതമ്യം ചെയ്യാം. അദ്ദേഹം അങ്ങേയറ്റം അഗ്രസീവും എക്‌സ്‌പ്ലോസീവും ഊര്‍ജ്ജസ്വലനുമാണ്,’ സഞ്ജു പറഞ്ഞു.
ധോണി ഇന്ത്യയ്ക്ക് മൂന്ന് കിരീടങ്ങള്‍ സമ്മാനിച്ച നായകനാണ്. താരം 2007യില്‍ പ്രഥമ ടി – 20 ലോകകപ്പില്‍ ഇന്ത്യയെ ചാമ്പ്യനാക്കിയിരുന്നു. പിന്നാലെ 2011ല്‍ ഏകദിന ലോകകപ്പും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയും ടീമിന് ധോണി സമ്മാനിച്ചു.
ടെന്നീസിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ പ്രധാനിയാണ് റോജര്‍ ഫെഡറര്‍. താരം 20 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളാണ് കരിയറില്‍ സ്വന്തമാക്കിയത്.
മറുവശത്ത് കോഹ്‌ലി നായകനായി കിരീടങ്ങള്‍ സ്വന്തമാക്കിയില്ലെങ്കിലും ബാറ്റിങ് പ്രകടനങ്ങള്‍ കൊണ്ട് ആരാധകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റുകളിലുമായി താരം 85 സെഞ്ച്വറികളാണ് അടിച്ചത്.
അല്‍കാരസ് ടെന്നിസില്‍ തന്റെ കളി ശൈലി കൊണ്ട് ശ്രദ്ധിക്കപ്പെട്ട താരമാണ്. 23കാരന്‍ ഇതിനകം തന്നെ ഏഴ് ഗ്രാന്‍ഡ് സ്ലാം സ്വന്തമാക്കിയിട്ടുണ്ട്.
Content Highlight: Sanju Samson compares MS Dhoni to Roger Federer and Virat Kohli to Carlos Alcaraz