| Wednesday, 14th October 2026, 3:50 pm

ഐ.സി.സി ബാറ്റിങ് റാങ്കിങ്ങില്‍ സഞ്ജുവിന്റെ കുതിപ്പ്; ഡോമിനേഷനില്‍ ഇന്ത്യന്‍ പട തന്നെ!

ശ്രീരാഗ് പാറക്കല്‍

ഐ.സി.സി ടി-20 ബാറ്റിങ് റാങ്കിങ്ങില്‍ വമ്പന്‍ കുതിപ്പുമായി മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ മിന്നും പ്രകടനം നടത്തിയതിന് പിന്നാലെ നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 27ാം സ്ഥാനത്തേക്ക് കുതിക്കാനാണ് സഞ്ജുവിന് സാധിച്ചത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ 11 റണ്‍സിന് പുറത്തായ സഞ്ജു രണ്ടാം മത്സരത്തില്‍ 41 പന്തില്‍ നിന്ന് 82 റണ്‍സ് നേടി വമ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. ഈ പ്രകടനത്തിന്റെ മികവിലാണ് സഞ്ജു ടി-20 ബാറ്റിങ് റാങ്കിങ് മെച്ചപ്പെടുത്തിയത്. 605 റേറ്റിങ് പോയിന്റാണ് സഞ്ജുവിനുള്ളത്.സഞ്ജു സാംസണ്‍

അതേസമയം ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി നാലാം സ്ഥാനത്തേക്ക് ചേക്കേറി. 798 റേറ്റിങ് പോയിന്റാണ് താരത്തിനുള്ളത്. തിലക് വര്‍മ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഒമ്പതാം സ്ഥാനത്തുമുണ്ട്.

ഐ.സി.സി ടി-20 ബാറ്റിങ് റാങ്കിങ്ങിന്റെ പൂര്‍ണ രൂപം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ സൂപ്പര്‍ താരം ഇഷാന്‍ കിഷന് സാധിച്ചു. 904 റേറ്റിങ് പോയിന്റാണ് താരത്തിനുള്ളത്. അഭിഷേക് ശര്‍മ 891 പോയിന്റുമായി രണ്ടാം സ്ഥാനവും നിലനിര്‍ത്തി. ഇതോടെ ഇന്ത്യന്‍ താരങ്ങള്‍ റാങ്കിങ്ങില്‍ ഡോമിനേഷന്‍ തുടരുകയാണ്.ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും

അതേസമയം വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി-20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യ 2-1ന് മുമ്പിലാണ്. ഇന്നാണ് (ഒക്ടോബര്‍ 14ന്) പരമ്പരയിലെ നാലാം മത്സരം അരങ്ങേറുന്നത്. ഹൈദരാബാദാണ് വേദി.

പരമ്പരയിലെ മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 14 റണ്‍സിനാണ് ഇന്ത്യയുടെ വിജയം.

ഇന്ത്യ ഉയര്‍ത്തിയ 224 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

Content Highlight: Sanju Samson climbed four spots in the ICC batting rankings, while Ishan Kishan and Abhishek retained their positions

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more