ഇന്ത്യ – അഫ്ഗാനിസ്ഥാന്‍ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ പടുകൂറ്റന്‍ ടോട്ടലുമായി ഇന്ത്യ. ദല്ഡഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 221 റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയത്.
അഭിഷേക് ശര്‍മയുടെ സെഞ്ച്വറിയും സഞ്ജു സാംസണിന്റെ അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
അഭിഷേക് 34 പന്തില്‍ 108 റണ്‍സ് നേടിയപ്പോള്‍ 35 പന്തില്‍ 50 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്.
അഭിഷേകിനൊപ്പം 142 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് കൂട്ടുകെട്ടുണ്ടാക്കിയ സഞ്ജു ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ കരിയറിലെ നാഴികക്കല്ലിലുമെത്തിയിരുന്നു.
അന്താരാഷ്ട്ര ടി-20യില്‍ 1500 റണ്‍സെന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്. 61ാം ഇന്നിങ്‌സിലാണ് സഞ്ജു 1500 ടി-20ഐ റണ്‍സ് പൂര്‍ത്തിയാക്കിയത്. ഈ നേട്ടത്തിലെത്തുന്ന 12ാം ഇന്ത്യന്‍ താരമാണ് സഞ്ജു.
സഞ്ജു സാംസണ്‍
എന്നാല്‍ ഈ നേട്ടത്തിലെത്താന്‍ എറ്റവുമധികം ഇന്നിങ്‌സുകള്‍ ആവശ്യമായി വന്ന ഇന്ത്യന്‍ താരങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് സഞ്ജു.
എം.എസ്. ധോണിയാണ് ഈ ലിസ്റ്റില്‍ ഒന്നാമന്‍. 81 ഇന്നിങ്‌സുകളാണ് 1500 ടി-20ഐ റണ്‍സിനായി തലയ്ക്ക് വേണ്ടി വന്നത്.
(താരം – ഇന്നിങ്‌സ് എന്നീ ക്രമത്തില്‍)
എം.എസ്. ധോണി – 81
ഹര്‍ദിക് പാണ്ഡ്യ – 78
സുരേഷ് റെയ്‌ന – 64
രോഹിത് ശര്‍മ – 62
സഞ്ജു സാംസണ്‍ – 61*
അതേസമയം, അഫ്ഗാനെതിരെ താരം തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് സഞ്ജു തിളങ്ങിയത്. രണ്ട് ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
അഭിഷേകിനും സഞ്ജുവിനും പുറമെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 20 പന്തില്‍ 29 റണ്‍സും ശിവം ദുബെ പത്ത് പന്തില്‍ 14 റണ്‍സും നേടി.
ഇന്ത്യന്‍ നിരയില്‍ മൂന്ന് താരങ്ങള്‍ റണ്‍ ഔട്ടായി മടങ്ങിയപ്പോള്‍ അസ്മത്തുള്ള ഒമര്‍സായ് രണ്ട് വിക്കറ്റും വീഴ്ത്തി. അബ്ദുള്ള അഹ്മദ്‌സായ്, റാഷിദ് ഖാന്‍ എന്നിവരാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.
Content Highlight: Sanju Samson becomes the fifth Indian player to take the most innings to reach 1,500 T20I runs.