| Tuesday, 6th October 2026, 9:50 pm

ആയിരം റണ്‍സ് പാര്‍ട്ണര്‍ഷിപ്പ്; ചരിത്രമെഴുതി സഞ്ജുവും അഭിഷേകും

ആദർശ് എം.കെ.

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടി-20 പരമ്പരയിലെ ആദ്യ മത്സരം ലഖ്‌നൗവില്‍ തുടരുകയാണ്. സന്ദര്‍ശകര്‍ ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് നാല് ഓവര്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ ഓപ്പണര്‍മാര്‍ രണ്ട് പേരെയും നഷ്ടപ്പെട്ടിരുന്നു.

മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ അഭിഷേക് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടപ്പെട്ടത്. പത്ത് പന്തില്‍ 21 റണ്‍സാണ് താരം നേടിയത്.

ആറ് പന്തുകള്‍ക്കപ്പുറം സഞ്ജു സാംസണും മടങ്ങി. ഒമ്പത് പന്തില്‍ 11 റണ്‍സുമായി അകീല്‍ ഹൊസൈന് റിട്ടേണ്‍ ക്യാച്ചായാണ് സഞ്ജു പുറത്തായത്.

എന്നാല്‍ പുറത്താകും മുമ്പ് ഒരു ചരിത്ര നേട്ടത്തില്‍ ഇടം പിടിക്കാനും ഇരുവര്‍ക്കും സാധിച്ചു. ഇന്ത്യയ്ക്കായി 1000 പാര്‍ട്ണര്‍ഷിപ്പ് റണ്‍സ് നേടുന്ന താരങ്ങളുടെ ലിസ്റ്റിലേക്കാണ് സഞ്ജുവും അഭിഷേകും കാലെടുത്ത് വെച്ചത്.

Photo: BCCI

ആദ്യ വിക്കറ്റില്‍ 21 റണ്‍സ് ചേര്‍ത്തതോടെയാണ് ഇരുവരും ഈ നേട്ടത്തിന്റെ ഭാഗമായത്.

ഇന്ത്യയ്ക്കായി ടി-20യില്‍ ഏറ്റവുമധികം പാര്‍ട്ണര്‍ഷിപ്പ് റണ്‍സ്

(താരങ്ങള്‍ – റണ്‍സ് എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ & കെ.എല്‍. രാഹുല്‍ – 1897

രോഹിത് ശര്‍മ & ശിഖര്‍ ധവാന്‍ – 1743

രോഹിത് ശര്‍മ & വിരാട് കോഹ്‌ലി – 1350

വിരാട് കോഹ്‌ലി & കെ.എല്‍. രാഹുല്‍ – 1015

അഭിഷേക് ശര്‍മ 7 സഞ്ജു സാംസണ്‍ – 1008*

അതേസമയം, മത്സരം പത്ത് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 102 എന്ന നിലയിലാണ് ഇന്ത്യ. 25 പന്തില്‍ 45 റണ്‍സുമായി ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും 16 പന്തില്‍ 25 റണ്‍സുമായി ഇഷാന്‍ കിഷനുമാണ് ക്രീസില്‍.

Content Highlight: Sanju Samson and Abhishek Sharma joins the list of 1000 runs partnership for India

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more