അഫ്ഗാനിസ്ഥാനെതിരായ ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പുറത്തുവിട്ടിരിക്കുകയാണ്. ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ 15 അംഗങ്ങളുള്ള സ്‌ക്വാഡാണ് ഇന്ത്യ പുറത്തുവിട്ടത്. വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മയാണ്. സ്‌ക്വാഡില്‍ സൂപ്പര്‍ താരം സഞ്ജു സാംസണും ഇടം നേടിയിട്ടുണ്ട്.
ലോകകപ്പിന് ശേഷം അയര്‍ലാന്‍ഡ് പരമ്പരയിലും ഇംഗ്ലണ്ട് പരമ്പരയിലും നിറം മങ്ങിയത് കാരണം സിംബാബ്‌വേയ്‌ക്കെതിരായ പരമ്പരയില്‍ ലോകകപ്പ് സ്റ്റാറിന് ഇന്ത്യ അവസരം നല്‍കിയിരുന്നില്ല. സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. തന്നെ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെക്കുറിച്ച് ചില അഭിമുഖങ്ങളില്‍ സഞ്ജുവും സംസാരിച്ചിരുന്നു. ഇത് വലിയ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു.
സഞ്ജു സാംസണ്‍
ഇന്ത്യയ്ക്ക് ലോകകപ്പ് നേടിക്കൊടുത്തതില്‍ നിര്‍ണായക പങ്കുവഹിച്ച താരമായിരുന്നു സഞ്ജു. ലോകകപ്പിലെ അഞ്ച് ഇന്നിങ്‌സില്‍ നിന്നും 80.25 ശരാശരിയില്‍ 321 റണ്‍സാണ് താരം സ്വന്തമാക്കിയത്. ലോകകപ്പിലെ റണ്‍ വേട്ടക്കാരില്‍ മൂന്നാമനും ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമനുമായ സഞ്ജു തന്നെയാണ് ലോകകപ്പിന്റ താരമായി തെരഞ്ഞെടുക്കപ്പെട്ടതും.
അതേസമയം അഫ്ഗാനെതിരായ സ്‌ക്വാഡില്‍ നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ തുടങ്ങിയ താരങ്ങള്‍ക്ക് ഫിറ്റ്‌നസ് ക്ലിയറന്‍സ് ലഭിച്ചിട്ടില്ല എന്നത് തിരിച്ചടിയാണ്.
സെപ്റ്റംബര്‍ 13നാണ് ആദ്യ മത്സരം അരങ്ങേറുന്നത്. രണ്ടാം മത്സരം സെപ്റ്റംബര്‍ 15നും അവസാന മത്സരം 17നുമാണ് നടക്കുക. മൂന്ന് മത്സരങ്ങളും അരങ്ങേറുന്നത് അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ്.
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍) ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി*, അക്ഷര്‍ പട്ടേല്‍,
വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ
ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം നടന്ന അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കെതിരെയുള്ള പരമ്പരകള്‍ ശ്രേയസിന്റെ കീഴില്‍ ഇന്ത്യ വമ്പന്‍ പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. എന്നാല്‍ സിംബാബ്‌വേക്കെതിരെയുള്ള മൂന്നാം പരമ്പരയില്‍ ഇന്ത്യ അയ്യരുടെ കീഴില്‍ വിജയം സ്വന്തമാക്കി. മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര തൂത്തുവാരിയിരിയാണ് ഇന്ത്യ തിരിച്ചുവന്നത്.
Content Highlight: Sanju Samson also in the Indian squad for the T20 series against Afghanistan