| Tuesday, 20th October 2026, 7:31 am

ചരിത്രമെഴുതിയ 2024ല്‍ പോലും നേടാന്‍ സാധിക്കാത്തത്; ചരിത്രത്തിലെ ആദ്യ താരമാകാന്‍ സഞ്ജു

ആദർശ് എം.കെ.

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരകള്‍ക്ക് പിന്നാലെ ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യന്‍ ടീം. മൂന്ന് ഫോര്‍മാറ്റുകളിലുമായി 12 മത്സരങ്ങളാണ് മെന്‍ ഇന്‍ ബ്ലൂ കിവികളുടെ തട്ടകത്തിലെത്തി കളിക്കുക.

ഓള്‍ ഫോര്‍മാറ്റ് പര്യടനത്തില്‍ ടി-20 പരമ്പരയാണ് ആദ്യം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ക്രൈസ്റ്റ് ചര്‍ച്ചില്‍ ഒക്ടോബര്‍ 22നാണ് പരമ്പരയിലെ ആദ്യ മത്സരം.

വെസ്റ്റ് ഇന്‍ഡീസിനെതാരയ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണും ന്യൂസിലാന്‍ഡ് പര്യടനത്തിന്റെ ഭാഗമാണ്.

ഈ പരമ്പരയില്‍ ഒരു ചരിത്ര നേട്ടത്തിനുള്ള അവസരമാണ് സഞ്ജു സാംസണ് മുമ്പിലുള്ളത്. ഒരു കലണ്ടര്‍ ഇയറില്‍ 50 അന്താരാഷ്ട്ര ടി-20 സിക്‌സര്‍ എന്ന നേട്ടമാണ് ഇത്. ഇതിനായി വേണ്ടതാകട്ടെ വെറും ഒമ്പത് സിക്‌സറുകളും.

സഞ്ജു സാംസണ്‍. Photo: CSK/x.com

ന്യൂസിലാന്‍ഡില്‍ ഒമ്പത് സിക്‌സറടിക്കാന്‍ സാധിച്ചാല്‍ ഈ റെക്കോഡ് സ്വന്തമാക്കുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന നേട്ടവും സഞ്ജുവിനെ തേടിയെത്തും.

ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം ടി-20ഐ സിക്സറടിക്കുന്ന വിക്കറ്റ് കീപ്പര്‍

(താരം – ടീം – സിക്സര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

സഞ്ജു സാംസണ്‍ – ഇന്ത്യ – 41* – 2026*

നിക്കോളാസ് പൂരന്‍ – വെസ്റ്റ് ഇന്‍ഡീസ് – 39 – 2024

മുഹമ്മദ് റിസ്വാന്‍ – പാകിസ്ഥാന്‍ – 38 – 2021

ഷായ് ഹോപ്പ് – വെസ്റ്റ് ഇന്‍ഡീസ് – 36 – 2026

ഷായ് ഹോപ്പ് – വെസ്റ്റ് ഇന്‍ഡീസ് – 32 – 2025

സഞ്ജു സാംസണ്‍ – ഇന്ത്യ – 31 – 2024

നിക്കോളാസ് പൂരന്‍ – വെസ്റ്റ് ഇന്‍ഡീസ് – 30 – 2021

സഞ്ജു സാംസണ്‍. Photo: BCCI/x.com

അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ശരാശരി 1.80 സിക്‌സറുകള്‍ ഒരു മത്സരത്തില്‍ നേടാനായാല്‍ സഞ്ജുവിന് ഈ റെക്കോഡിലെത്താം.

വിന്‍ഡീസിനെതിരായ പരമ്പരയിലെ അഞ്ച് മത്സരത്തില്‍ നിന്നുമായി 33.6 എന്ന മികച്ച ശരാശരിയിലും 195.34 എന്ന വെടിക്കെട്ട് സ്ട്രൈക് റേറ്റിലും 168 റണ്‍സെടുത്തപ്പോള്‍ ഒമ്പത് സിക്‌സറുകളാണ് താരം അടിച്ചെടുത്തത് എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.

അതേസമയം, ന്യൂസിലാന്‍ഡിന് പുറമെ ശ്രീലങ്കയ്‌ക്കെതിരെയും ഈ വര്‍ഷം ഇന്ത്യയ്ക്ക് ടി-20 മത്സരങ്ങളുണ്ട് എന്നതിനാല്‍ സഞ്ജുവിനെ സംബന്ധിച്ച് ഈ റെക്കോഡ് ദൂരെയല്ല.

ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യ ടി-20 സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വൈഭവ് സൂര്യവംശി, തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അക്സര്‍ പട്ടേല്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, നമന്‍ ധിര്‍, മായങ്ക് യാദവ്, പ്രിന്‍സ് യാദവ്, അര്‍ഷ്ദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്.

ടി-20 പരമ്പര

ആദ്യ മത്സരം: ഒക്ടോബര്‍ 22 – ക്രൈസ്റ്റ് ചര്‍ച്ച്

രണ്ടാം മത്സരം: ഒക്ടോബര്‍ 24 – ക്രൈസ്റ്റ് ചര്‍ച്ച്

മൂന്നാം മത്സരം: ഒക്ടോബര്‍ 27 – വെല്ലിങ്ടണ്‍

നാലാം മത്സരം: ഒക്ടോബര്‍ 30 – ഓക്‌ലാന്‍ഡ്

അവസാന മത്സരം: നവംബര്‍ 1 – ഹാമില്‍ടണ്‍

Content Highlight: Sanju Samson aims to become the first wicketkeeper to hit 50 T20I sixes in a single calendar year.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more