ഫെബ്രുവരി ഏഴിന് നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിന് മുന്നോടിയായി തന്റെ ഓള്‍ ടൈം ടി-20 പ്ലെയിങ് ഇലവന്‍ തെരഞ്ഞെടുത്ത് മുന്‍ താരവും ബാറ്റിങ് കോച്ചുമായ സഞ്ജയ് ബാംഗര്‍. സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ ക്യാപ്റ്റനാക്കിയാണ് സഞ്ജയ് ടീം തെരഞ്ഞെടുത്തത്.
വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത് കെ.എല്‍. രാഹുലിനെയാണ്. മലയാളി താരം സഞ്ജു സാംസണെ സഞ്ജയ് സ്‌ക്വാഡില്‍ പരിഗണിച്ചിട്ടില്ല. എന്നാല്‍ ടി-20 ലോകകപ്പ് ടീമില്‍ തെരഞ്ഞെടുക്കാത്ത ശുഭ്മന്‍ ഗില്ലിന് ഓപ്പണിങ് സ്ഥാനം നല്‍കിയാണ് സഞ്ജയ് ഇലവന്‍ തെരഞ്ഞെടുത്തത്. അതേസമയം ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ മുഹമ്മദ് ഷമിയെയും യുസ്‌വേന്ദ്ര ചഹലിനെയും മുന്‍ പരിശീലകന്‍ തിരിച്ചുവിളിച്ചു. മാത്രമല്ല യുവരാജും ആശിഷ് നെഹ്‌റയും ടീമിലുണ്ട്.
സഞ്ജു സാംസണും ശുഭ്മന്‍ ഗില്ലും
വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, യുവരാജ് സിങ്, ശിവം ദുബെ, ദീപക് ചഹര്‍, മുഹമ്മദ് ഷമി, ആശിഷ് നെഹ്‌റ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍
ന്യൂസിലാന്‍ഡിനെതിരെ ജനുവരി 21ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങുന്ന ടി-20 പരമ്പരയാണ് ഇനി ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ലോകകപ്പിന് മുന്നോടിയായ നിര്‍ണയക പരമ്പരയാണിത്.
ടി-20 ലോകകപ്പിനുള്ള അതേ സ്‌ക്വാഡാണ് പരമ്പരയ്ക്ക് പ്രഖ്യാപിച്ചതെങ്കിലും തിലക് വര്‍മ വാഷിങ്ടണ്‍ സുന്ദര്‍ എന്നീ താരങ്ങള്‍ക്ക് പരിക്ക് പറ്റി മാറി നില്‍ക്കേണ്ടി വന്നിട്ടുണ്ട്. പകരം ശ്രേയസ് അയ്യരും രവി ബിഷ്ണോയിയുമാണ് ടീമിലെത്തിയത്. എന്നിരുന്നാലും മത്സരത്തില്‍ സഞ്ജു കളത്തിലിറങ്ങുന്നത് ആരാധകരെ ഏറെ ആവേശത്തിലാക്കുന്നതാണ്.
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, റിങ്കു സിങ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, വാഷിങ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍)