| Tuesday, 9th September 2025, 6:23 pm

കാത്തിരിക്കുന്നത് സൂപ്പര്‍ നേട്ടം; ഇതിഹാസങ്ങള്‍ വാഴുന്ന ലിസ്റ്റിലേക്ക് കാലെടുത്തുവെക്കാന്‍ സഞ്ജു

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിന് ഇന്ന് തുടക്കമാവും. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനും ഹോങ് കോങ്ങുമാണ് നേര്‍ക്കുനേര്‍ വരുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം നാളെ (ബുധന്‍) യു.എ.ഇക്കെതിരെയാണ്. സെപ്റ്റംബര്‍ 14നും 19നുമാണ് ഇന്ത്യയുടെ ബാക്കിയുള്ള ഗ്രൂപ്പ് മത്സരങ്ങള്‍. പാകിസ്ഥാനും ഒമാനുമാണ് ഈ മത്സരങ്ങളിലെ എതിരാളികള്‍. മാത്രമല്ല ഇത്തവണ ടി-20 ഫോര്‍മാറ്റിലാണ് ഏഷ്യാ കപ്പ് നടക്കുന്നതെന്നത് മറ്റൊരു പ്രത്യേകതയാണ്.

മത്സരത്തിലെ ഇന്ത്യന്‍ ഇലവനില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും ഇടം നേടുമെന്ന് ഏറെ കുറേ ഉറപ്പായി. സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് പല മുന്‍ താരങ്ങളും അഭിപ്രായപ്പെട്ടിരുന്നു. കളത്തിലിറങ്ങിയാല്‍ താരത്തിന് മുന്നിലുള്ളത് മറ്റൊരു കിടിലന്‍ റെക്കോഡാണ്. വെറും ഒരു റെക്കോഡ് ലിസ്റ്റ് എന്ന് പറയുന്നതിന് പകരം ഇതിഹാസ താരങ്ങള്‍ വാഴുന്ന റെക്കോഡ് ലിസ്റ്റ് എന്ന് തന്നെ പറയേണ്ടതുണ്ട്.

കാരണം ഏഷ്യാ കപ്പില്‍ സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയിലേക്കാണ് സഞ്ജു കാലെടുത്തുവെക്കാനിരിക്കുന്നത് (ഏകദിനം). ഇന്ത്യക്ക് വേണ്ടി ഏഷ്യാകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചറി നേടുന്ന താരങ്ങളുടെ പട്ടികയിലേക്കാണ് സഞ്ജു വരാനിരിക്കുന്നത്.

വിരാട് കോഹ്‌ലി – 4

ശിഖര്‍ ധവാന്‍ – 2

സുരേഷ് റെയ്‌ന – 2

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 2

കെ.എല്‍. രാഹുല്‍ – 1

ശുഭ്മന്‍ ഗില്‍ – 1

രാഹുല്‍ ദ്രാവിഡ് – 1

സൗരവ് ഗാംഗുലി – 1

നവ്‌ജോത് സിങ് സിദ്ധു – 1

ഗൗതം ഗംഭീര്‍ – 1

വിരേന്ദര്‍ സെവാഗ് – 1

എം.എസ്. ധോണി – 1

രോഹിത് ശര്‍മ – 1

അതേസമയം ടി-20 ഫോര്‍മാറ്റില്‍ നടന്ന ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ വിരാട് കോഹ്‌ലിയും ഹോങ് കോങ്ങിന്റെ പാകിസ്ഥാനി ബാറ്റര്‍ ബാബര്‍ ഹയാത്തുമാണ് സെഞ്ച്വറി നേടിയ താരങ്ങള്‍. എന്തുതന്നെയായാലും സഞ്ജു കളത്തിലിറങ്ങിയാല്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കുമെന്നാണ് ആകാധര്‍ വിശ്വസിക്കുന്നത്.

2025 ഏഷ്യാ കപ്പ് സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍). ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, റിങ്കു സിങ്.

Content Highlight: Sanju can score a century and set a record in the Asia Cup

We use cookies to give you the best possible experience. Learn more