| Tuesday, 11th August 2026, 2:44 pm

അതുവരെ കാണാത്ത ഒരു നിരുപമയെയാണ് പ്രേക്ഷകർ പിന്നെ കണ്ടത്: സഞ്ജയ്

കെ.എസ് ഷാബിന

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയതാരം മഞ്ജു വാര്യർ നീണ്ട ഇടവേളക്കു ശേഷം ശക്തമായ തിരിച്ചു വരവ് നടത്തിയ ചിത്രമായിരുന്നു ഹൌ ഓൾഡ് ആർ യു. ബോബി സഞ്ജയ് തിരക്കഥ എഴുതി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് നേടിയത്.

ഇപ്പോൾ സിനിമയുടെ എഴുത്തുകാരിൽ ഒരാളായ സഞ്ജയ് സിനിമയിലെ മഞ്ജു അവതരിപ്പിച്ച നിരുപമ എന്ന കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ്. പോർട്രെയ്ൽ ബൈ ഗദ്ദാഫി എന്ന ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥിരമായി സാരി ധരിക്കുന്ന നിരുപമ മാരത്തൺ ഓടുമ്പോൾ വസ്ത്രത്തിൽ മാറ്റം വരുത്തുമ്പോൾ അത് ഒരു റൂൾ ബ്രേക്കിംഗ് മോമെന്റ്റ് ആയിരുന്നു എന്ന് സഞ്ജയ് പറയുന്നു. അതുവരെ കാണാത്ത ഒരു നിരുപമയെയാണ് പ്രേക്ഷകർ പിന്നീട് കാണുന്നതെന്നും, വസ്ത്രത്തിൽ നിന്നുമുള്ള നിരുപമയുടെ മുന്നോട്ടുപോക്ക്‌ ആയിരുന്നു ആ ഒരു ലുക്ക് എന്നും എഴുത്തുകാരൻ പറയുന്നു.

മഞ്ജു വാര്യർ. Photo: Moviebuff.com

‘മാരത്തൺ ഓടുന്നത് വരെ നിരുപമ ധരിച്ചിരുന്നത് സാരിയാണ്. മാരത്തൺ സാരി ഉടുത്ത് ഓടാൻ കഴിയില്ല. മുമ്പ് ആയിരുന്നെങ്കിൽ നിരുപമ മാരത്തൺ ഓടില്ലായിരുന്നു. ഓടാതിരിക്കാനുള്ള ഒരു കാരണം ഈ വസ്ത്രധാരണം തന്നെ ആയിരുന്നു.

വസ്ത്രം ആണ് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ ലക്ഷണം. വസ്ത്രം ഇങ്ങനെയേ ധരിക്കാവൂ എന്ന് പറയുന്നത് നിരുപമയെ സംബന്ധിച്ചിടത്തോളം ഒരു ബ്രേക്കിംഗ് ഓഫ് റൂൾസ് ആയിരുന്നു. നമ്മൾ അതുവരെ കാണാത്ത നിരുപമ തന്നെയാണ് ആ മാരത്തൺ ഓടുന്നത്. അതിൽ വസ്ത്രത്തിൽ നിന്നുള്ള അവളുടെ ഒരു മുന്നോട്ടു പോക്ക് ആയിരുന്നു ആ ഒരു ലുക്ക്,’ സഞ്ജയ് പറയുന്നു.

തൻെറ സ്വപ്നങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ നിരുപമയെ പുച്ഛിക്കുന്ന രാജീവൻ അവസാനം അവൾ നേട്ടത്തിലേക്ക് എത്തുമ്പോൾ കൂടെ നിക്കുമ്പോൾ രാജീവൻ നിരുപമയെ അർഹിച്ചിരുന്നോ എന്നതിനെക്കുറിച്ചും സഞ്ജയ് സംസാരിക്കുന്നു.

ഹൌ ഓൾഡ് ആർ യു.Photo: IMDb

‘നിരുപമയെ രാജീവൻ അർഹിച്ചിരുന്നോ എന്ന് പ്രേക്ഷകർ തീരുമാനിക്കേണ്ട കാര്യമാണ്. നിരുപമ രാജീവന്റെ കൂടെ അയര്ലന്റിലേക്കു പോകുന്നില്ല. ഇവിടെ തന്നെ നിൽക്കുകയാണ് കുടുംബത്തെ അവൾ നിരാകരിക്കുന്നില്ല അതേസമയം സ്വപ്‌നങ്ങൾ പിന്തുടരുകയും ചെയുന്നു. എന്നെ സംബന്ധിച്ച് അതാണ് പെർഫെക്റ്റ് അച്ചീവ്‌മെന്റ്.

കാരണം ഒരു സ്ത്രീക്ക് കുടുംബം ഉണ്ടായാൽ ഉടനെ അവൾക്ക് ചുറ്റും ഒരു വേലി കെട്ടപ്പെടുന്നു. കുടുംബത്തിൽ നിന്നുകൊണ്ട് എങ്ങനെ സ്വപ്നം നേടാം എന്നതാണ് നിരുപമ കണ്ടെത്തിയത്. നിരുപമയുടെ സ്ഥാനത് മറ്റൊരാൾ, ഒരു പ്രണയബന്ധത്തിൽ ആണെങ്കിൽ ആ പ്രണയം വിവാഹത്തിലെക്ക് കലാശിക്കില്ലായിരിക്കാം. നിരുപമ അവളുടെ നേട്ടങ്ങളോടൊപ്പം കുടുംബത്തയും നിർത്തുന്നു. അതിനെ നിരാകരിക്കുന്നില്ല അത്രമാത്രമേ ഞങ്ങൾ ഉദ്ദേശിച്ചിട്ടുള്ളു,’ സഞ്ജയ് പറയുന്നു.

Content Highlight: Sanjay talks about nirupama character in How old are you movie

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more