| Friday, 5th June 2026, 10:11 pm

സൂര്യയല്ല, ക്യാപ്റ്റനാകേണ്ടത് ഈ രണ്ടുപേര്‍; വമ്പന്‍ തെരഞ്ഞെടുപ്പുമായി സഞ്ജയ് മഞ്ജരേക്കര്‍

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ ടി-20 ക്യാപ്റ്റന്‍സിയെ കുറിച്ചാണ് ക്രിക്കറ്റ് സര്‍ക്കിളില്‍ ഇപ്പോള്‍ സജീവ ചര്‍ച്ച. മോശം പ്രകടനത്തിന് പിന്നാലെ സൂര്യകുമാര്‍ യാദവിനെ നായകസ്ഥാനത്ത് നിന്ന് നീക്കുമെന്നും ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കിയേക്കുമെന്നുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇതോടെ മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ സഞ്ജയ് മഞ്ജരേക്കര്‍ ഇന്ത്യന്‍ ടി-20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വമ്പന്‍ തെരഞ്ഞെടുപ്പുമായി രംഗത്ത് വന്നിരിക്കുകയാണ്. ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയെയും ശുഭ്മന്‍ ഗില്ലിനെയുമാണ് മഞ്ജരേക്കര്‍ തെരഞ്ഞെടുത്തത്.

‘അടുത്ത ടി-20 ലോകകപ്പിന് ഇനിയും സമയമുണ്ട്. എന്നാല്‍ സൂര്യകുമാര്‍ യാദവിനെ ഇനിയും നായകസ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് യുക്തിസഹമല്ല. ക്യാപ്റ്റന്‍ സ്ഥാനത്തേക്കുള്ള എന്റെ ആദ്യത്തെ തെരഞ്ഞെടുപ്പ് ജസ്പ്രീത് ബുംറയാണ്.

അദ്ദേഹത്തിന്റെ പരിക്കുകളെക്കുറിച്ചും ജോലിഭാരത്തെക്കുറിച്ചും ഒരുപാട് ആശങ്കപ്പെടേണ്ടതില്ല. കാരണം, ഇത് ടി-20 ഫോര്‍മാറ്റാണ്. ബുംറയ്ക്ക് ഇവിടെ കാര്യങ്ങള്‍ ചെയ്യാനാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മുംബൈ ഇന്ത്യന്‍സും തങ്ങളുടെ ഭാവി ക്യാപ്റ്റനായി അദ്ദേഹത്തെയാണ് തെരഞ്ഞെടുക്കാന്‍ സാധ്യത.

അതേസമയം നായകനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും ശുഭ്മന്‍ ഗില്‍ മറ്റുള്ളവരെക്കാള്‍ എത്രയോ മുന്നിലെത്തിക്കഴിഞ്ഞു. 2026ലെ ഐ.പി.എല്ലില്‍ മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയത്. ഗുജറാത്ത് ടൈറ്റന്‍സിനെ ഫൈനലില്‍ എത്തിച്ച് തന്റെ ക്യാപ്റ്റന്‍സി മികവും ഗില്‍ തെളിയിച്ചതാണ്,’ സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.

നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ക്യാപ്റ്റനാണ് ശുഭ്മന്‍ ഗില്‍. എന്നാല്‍ ടി-20യിലും താരത്തെ ക്യാപ്റ്റനാക്കാന്‍ ബി.സി.സി.ഐ ശ്രമിച്ചെങ്കിലും മോശം പ്രകടനം നടത്തിയതിന് പിന്നാലെ താരത്തെ ഫോര്‍മാറ്റില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍ ഐ.പി.എല്ലിലൂടെ വമ്പന്‍ തിരിച്ചുവരവാണ് ഗില്‍ നടത്തിയത്. ഗുജറാത്തിനെ ഫൈനലിലെത്തിച്ചതിന് പുറമെ ഇത്തവണ സീസണില്‍ 16 മത്സരങ്ങളില്‍ നിന്ന് 732 റണ്‍സാണ് ഗില്‍ നേടിയത്.

സൂര്യയ്ക്ക് പകരമായി ശ്രേയസ് അയ്യര്‍ ഇഷാന്‍ കിഷന്‍, തിലക് വര്‍മ എന്നിവരും നിലവില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ഓപ്പണര്‍ സഞ്ജു സാംസണ്‍ ക്യാപ്റ്റന്‍സി റെയ്‌സില്‍ ഉണ്ടായിരുന്നെങ്കിലും നിലവില്‍ സഞ്ജുവിനുള്ള സാധ്യതകള്‍ കുറവാണെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമം നാളെ (ശനി) 1.30ന് നടക്കുന്ന പ്രസ് കോണ്‍ഫറന്‍സില്‍ ഇന്ത്യന്‍ ടഡീമിന്റെ മുഖ്യ സെലക്ടര്‍ അജിത് അഗാക്കറും ബി.സി.സി.ഐ സെക്രട്ടറിയും ഇന്ത്യയുടെ ടി-20 ക്യാപ്റ്റനെ തെരഞ്ഞെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Content Highlight: Sanjay Manjrekar Talking About Indian T-20 Captain Selection
ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more