| Tuesday, 12th May 2026, 1:12 pm

കോഹ്‌ലി ആളുകള്‍ പറയുന്നത് ശ്രദ്ധിക്കുന്നില്ലെന് പറയാറുണ്ട്, പക്ഷേ....: മഞ്ജരേക്കര്‍

ഫസീഹ പി.സി.

സൂപ്പര്‍ താരം വിരാട് കോഹ്‌ലി വിമര്‍ശനങ്ങളോട് വളരെ സെന്‍സിറ്റീവാണെന്ന് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ആളുകള്‍ എന്തുപറയുന്നുവെന്ന് താന്‍ ശ്രദ്ധിക്കാറില്ലെന്ന് കോഹ്‌ലി ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും തനിക്കെതിരെയുള്ള നെഗറ്റീവ് അഭിപ്രായങ്ങള്‍ കൃത്യമായി അറിയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അത്തരം വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോള്‍ കോഹ്‌ലി ചില സമയങ്ങളില്‍ കോള്‍ഡായി പെരുമാറുണ്ടെന്നും വിമര്‍ശനങ്ങള്‍ താരത്തിന് സെഞ്ച്വറി നേടാന്‍ പ്രേരകമാവാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഇന്‍സൈറ്റ് എഡ്ജ് പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു മഞ്ജരേക്കര്‍.

സഞ്ജയ് മഞ്ജരേക്കര്‍.

‘കോഹ്‌ലി തന്റെ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്നയാളാണ്. അതുപോലെ വിമര്‍ശനങ്ങളോട് വളരെ സെന്‍സിറ്റീവുമാണ്. എനിക്ക് അവനോടൊപ്പം ക്യാപ്റ്റനായും താരവുമായും അനുഭവമുണ്ട്.

ടോസ് സമയത്തോ മറ്റോ അവന്‍ പെട്ടെന്ന് വളരെ ഗൗരവത്തില്‍ പെരുമാറാറുണ്ട്.  അത് തന്നെക്കുറിച്ച് ആരോ എന്തോ മോശമായി പറഞ്ഞത് അവന്‍ അറിഞ്ഞുവെന്നതിന്റെ സൂചനയാണ്. ആളുകള്‍ എന്ത് പറയുന്നുവെന്നത് താന്‍ ശ്രദ്ധിക്കാറില്ലെന്ന് ഇപ്പോഴും പറയുന്ന ഒരാളാണ് കോഹ്‌ലി.

എന്നാല്‍, സത്യത്തില്‍ അവന്‍ അതെല്ലാം ശ്രദ്ധിക്കാറുണ്ട്. പക്ഷേ അത്തരം വിമര്‍ശനങ്ങള്‍ അവനെ വാശിയോടെ കളിക്കാനും സെഞ്ച്വറി നേടാന്‍ പ്രേരിപ്പിക്കുന്നത് നല്ല കാര്യമാണ്,’ മഞ്ജരേക്കര്‍ പറഞ്ഞു.

വിരാട് കോഹ്‌ലി. Photo: iplt20.com

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനൊപ്പമുള്ള വിരാട് മികച്ച ഫോമിലാണ്. താരം ഇതുവരെ 11 മത്സരങ്ങളില്‍ കളിച്ച് 399 റണ്‍സെടുത്തിട്ടുണ്ട്. മൂന്ന് അര്‍ധ സെഞ്ച്വറികളാണ് ഈ സീസണില്‍ അടിച്ചത്. താരത്തിന്റെ ഈ സീസണിലെ ഉയര്‍ന്ന സ്‌കോര്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അടിച്ച 81 റണ്‍സാണ്.

Content Highlight: Sanjay Manjrekar says Virat Kohli is very sensitive to criticisms

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

Latest Stories

We use cookies to give you the best possible experience. Learn more