| Monday, 13th July 2026, 10:55 pm

ഗൗതം ഗംഭീറിനെയോ ശ്രേയസ് അയ്യരിനെയോ പുറത്താക്കുന്നതാണ് ഇന്ത്യയ്ക്ക് ഏറ്റവും നല്ലത്: സഞ്ജയ് മഞ്ജരേക്കര്‍

ശ്രീരാഗ് പാറക്കല്‍

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ചരിത്ര തോല്‍വിക്ക് പിന്നാലെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരേയും പരിശീലകന്‍ ഗൗതം ഗംഭീറിനെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ സഞ്ജയ് മഞ്ജരേക്കര്‍. ഗൗതം ഗംഭീറിനെയോ ശ്രേയസ് അയ്യറിനെയോ പുറത്താക്കുന്നതാണ് ഇന്ത്യയ്ക്ക് ഏറ്റവും നല്ലതെന്ന് അദ്ദേഹം പറഞ്ഞു.

‘ഗൗതം ഗംഭീറിനെയോ ശ്രേയസ് അയ്യറിനെയോ പുറത്താക്കുന്നതാണ് ഇന്ത്യയ്ക്ക് ഏറ്റവും നല്ലത്. എന്നാല്‍ അതിന് പകരം അയര്‍ലാന്‍ഡിനും ഇംഗ്ലണ്ടിനും എതിരായ പരമ്പരകളില്‍ മോശം പ്രകടനം നടത്തിയ താരങ്ങളെ ഒഴിവാക്കുന്നതിനെക്കുറിച്ചാണ് അവര്‍ ചിന്തിക്കുന്നത്. അതാണല്ലോ എളുപ്പവഴി.

ഇന്ത്യയുടെ തിരിച്ചടിക്കുള്ള യഥാര്‍ത്ഥ കാരണമാണ് കണ്ടെത്തേണ്ടത്. അതിന്റെ പ്രധാന കാരണം, ഈ ടി-20 മത്സരങ്ങള്‍ അയര്‍ലാന്‍ഡിലും ഇംഗ്ലണ്ടിലുമായുള്ള വിദേശ സാഹചര്യങ്ങളിലായിരുന്നു നടന്നത് എന്നതാണ്. ആ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായി നമ്മുടെ ബാറ്റര്‍മാരും ടീമും വേണ്ടത്ര തയ്യാറായിരുന്നില്ല.

എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്? കാരണം, സെലക്ടര്‍മാര്‍ ഈ താരങ്ങളില്‍ പലരെയും ഐ.പി.എല്ലിലെ പ്രകടനങ്ങളെ മാത്രം അടിസ്ഥാനമാക്കിയാണ് ടീമിലേക്ക് തെരഞ്ഞെടുത്തത്,’ മഞ്ജരേക്കര്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ അഞ്ച് ടി-20 പരമ്പരയില്‍ സമ്പൂര്‍ണമായി ഇന്ത്യ പരാജയപ്പെട്ടിരുന്നു. പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയെ 56 റണ്‍സിന് വീഴ്ത്തി ഇംഗ്ലണ്ട് 4-0ത്തിനാണ് പരമ്പര കൈപ്പിടിയിലാക്കിയത്. ആദ്യം മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

അവസാന മത്സരത്തില്‍ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലാണ് ഇന്ത്യക്കെതിരെ അടിച്ചെടുത്തത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

Content Highl9ight: Sanjay Manjarekar Criticize Shreyas Iyer And Gautam Gambhir

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more