2026 ടി – 20 ലോകകപ്പില്‍ നമീബിയയെ പരാജയപ്പെടുത്തി യു.എസ്.എ. ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 31 റണ്‍സിന്റെ വിജയമാണ് ടീം സ്വന്തമാക്കിയത്. അതോടെ ടൂര്‍ണമെന്റിലെ രണ്ടാം വിജയം സ്വന്തമാക്കാന്‍ ടീമിന് സാധിച്ചു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത യു.എസ്.എ 200 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തിയിരുന്നു. ഇത് പിന്തുടര്‍ന്ന നമീബിയക്ക് 168 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്.
യു.എസ്.ക്കായി മിന്നും പ്രകടനം കാഴ്ചവെച്ചത് സഞ്ജയ് കൃഷ്ണമൂര്‍ത്തിയാണ്. താരം 33 പന്തുകള്‍ നേരിട്ട് 68 റണ്‍സെടുത്ത പുറത്താവാതെ നിന്നു. ആര്‍ സിക്‌സുകളും നാല് ഫോറുകളും ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
സഞ്ജയ് കൃഷ്ണമൂര്‍ത്തി. Photo: ICC/x.com
ഈ പ്രകടനത്തോടെ താരം ഈ സൂപ്പര്‍ നേട്ടവും സ്വന്തമാക്കി. ടി – 20 ലോകകപ്പില്‍ വേഗമേറിയ അര്‍ധ സെഞ്ച്വറി മൂന്നാമത്തെ അസോസിയേറ്റ് താരമെന്ന പാട്ടമാണ് താരം തന്റെ പേരിനൊപ്പം ചേര്‍ത്തത്. മത്സരത്തില്‍ നേരിട്ട 23ാം പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ഈ പട്ടം നേടിയെടുത്തത്.
(പന്തുകള്‍ – താരം – ടീം – എതിരാളി – വര്‍ഷം എന്നീ ക്രമത്തില്‍)
17 – സ്റ്റീഫന്‍ മൈബര്‍ഗ് – നെതര്‍ലാന്‍ഡ്സ് – അയര്‍ലാന്‍ഡ് – 2014
22 -ആരോണ്‍ ജോണ്‍സ് – യു.എസ്.എ – കാനഡ – 2024
23 – സഞ്ജയ് കൃഷ്ണമൂര്‍ത്തി – യു.എസ്.എ – നമീബിയ – 2026
24 – ഷഫീഖുള്ള – അഫ്ഗാനിസ്ഥാന്‍ – ഹോങ് കോങ്ങ് – 2014
25 – സ്റ്റീഫന്‍ മൈബര്‍ഗ് – നെതര്‍ലാന്‍ഡ്സ് – സൗത്ത് ആഫ്രിക്ക – 2014
മത്സരത്തില്‍ സഞ്ജയ്ക്ക് പുറമെ, യു.എസ്.എക്കായി മോണങ്ക് പട്ടേലും അര്‍ധ സെഞ്ച്വറി നേടി. 30 പന്തില്‍ 52 റണ്‍സാണ് താരം നേടിയത്. ഒപ്പം മിലിന്ദ് കുമാര്‍ 20 പന്തില്‍ 28 റണ്‍സും സ്‌കോര്‍ ചെയ്തു.
നമീബിയക്കായി വില്ലെം പീറ്റര്‍ മൈബര്‍ഗും ജെറാഡ് ഇറാസ്മ സും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
നമീബിയക്കായി ലോറന്‍ സ്റ്റീന്‍ കാംപ് 39 പന്തില്‍ 58 റണ്‍സ് നേടി. ഒപ്പം ജെ.ജെ. സ്മിറ്റ് 23 പന്തില്‍ 31 റണ്‍സും നിക്കോള്‍ ലോഫ്റ്റി ഈറ്റണ്‍ 17 പന്തില്‍ 28 റണ്‍സും ചേര്‍ത്തു.
യു.എസ്.എക്കായി ഷാഡ്ലി വാന്‍ ഷാല്‍ക്വിക്ക് രണ്ട് വിക്കറ്റുകള്‍ നേടി. ശുഭം രഞ്ജനെ, സൗരഭ് നേത്രവല്‍ക്കര്‍, അലി ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.
Content Highlight: Sanjay Krishnamurthy became third fastest half centurion of an associate nation in T20 World Cup