മുംബൈ: 1993 ലെ മുംബൈ സ്‌ഫോടനക്കേസില്‍ അഞ്ച് വര്‍ഷത്തെ തടവിന് വിധിക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ് ദത്ത് കീഴടങ്ങി. മുംബൈ ടാഡ കോടതിയിലാണ് ദത്ത് കീഴടങ്ങിയത്.[]
കേസില്‍ നേരത്തേ 18 മാസം സഞ്ജയ് ദത്ത് തടവ് ശിക്ഷ അനുഭവിച്ചിരുന്നു. ആറ് വര്‍ഷത്തെ തടവ് ശിക്ഷയായിരുന്നു നേരത്തേ കോടതി ദത്തിന് വിധിച്ചിരുന്നത്. പിന്നീട് ഇത് അഞ്ച് വര്‍ഷമായി ചുരുക്കുകയായിരുന്നു.
ഏറ്റെടുത്ത സിനിമകള്‍ ചെയ്ത് തീര്‍ക്കാനായിരുന്ന സഞ്ജയ് ദത്ത് സമയം ആവശ്യപ്പെട്ടിരുന്നു. നേരത്തേ സഞ്ജയ് ദത്തിന്റെ ആവശ്യപ്രകാരം സുപ്രീം കോടതി ഇന്ന് വരെ സമയം നീട്ടി നല്‍കിയിരുന്നു.