2026 ടി – 20 ലോകകപ്പില്‍ സൂപ്പര്‍ 8 പോരാട്ടങ്ങളുടെ കാലമാണ്. ഇന്ന് (ഫെബ്രുവരി 21) മുതലാണ് ഇതിന് തുടക്കമാവുന്നത്. ന്യൂസിലാന്‍ഡും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തോടെയാണ് ഇതിന് അരങ്ങുണരുക. നാളെ (ഫെബ്രുവരി 22) ഇന്ത്യയും കളത്തിലെത്തും. അഹമ്മദാബാദില്‍ നടക്കുന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയാണ് എതിരാളികള്‍.
ഇപ്പോള്‍ സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമിന്റെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിര്‍ണായകമാകുന്ന താരങ്ങളെ തെരഞ്ഞെടുക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബാംഗര്‍. ഇന്ത്യയ്ക്ക് ഏറ്റവും നിര്‍ണായകമാവുക ഓപ്പണര്‍ ഇഷാന്‍ കിഷനാണെന്ന് അദ്ദേഹം പറഞ്ഞു.
സഞ്ജയ് ബാംഗര്‍. Photo: KKR Vibe/x.com
സൂര്യകുമാര്‍ യാദവ് റണ്‍സ് നേടുന്നതിനാല്‍ താരവും നിര്ണായകമാവുമെന്നും സ്പിന്നിന് പ്രാധാന്യമുണ്ടെങ്കിലും ജസ്പ്രീത് ബുംറ തന്നെയാണ് ബൗളിങ്ങില്‍ ടീമിന്റെ തുറുപ്പ് ചീട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു ബാംഗര്‍.
Photo: BCCI/x.com
‘ഇന്ത്യയുടെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിര്‍ണായകമാവുക മൂന്ന് താരങ്ങളാണ്. അതില്‍ പ്രധാനി ഇഷാന്‍ കിഷനാണ്. അഭിഷേക് ശര്‍മ റണ്‍സ് കണ്ടെത്താതിനാല്‍ കിഷനാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കേണ്ട ഉത്തരവാദിത്തം. അവന്റെ വെടിക്കെട്ട് ബാറ്റിങ് ടീമിന് മുന്‍തൂക്കം നല്‍കും.
രണ്ടാം നമ്പര്‍ താരം സൂര്യകുമാര്‍ യാദവാണ്. ഒരു വിധം എല്ലാ മത്സരങ്ങളിലും സ്ഥിരതയോടെ അവന്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. അവന് സാഹചര്യങ്ങളെ മനസിലാക്കി കളിക്കാന്‍ സാധിക്കും. മൂന്നാമത്തെ താരം ജസ്പ്രീത് ബുംറയാണ്.
എല്ലാവരും ഇന്ത്യന്‍ ടീമിന്റെ സ്പിന്‍ നിരയെ കുറിച്ചാണ് പറയുന്നത്. പക്ഷേ, നിര്‍ണായക മത്സരങ്ങളില്‍ ബുംറയാകും ഇന്ത്യന്‍ ബൗളിങ്ങിലെ തുറുപ്പ് ചീട്ട് എന്നാണ് എനിക്ക് തോന്നുന്നത്,’ ബാംഗര്‍ പറഞ്ഞു.
സൂര്യകുമാർ യാദവും ജസ്പ്രീത് ബുംറയും. Photo: Khelnow.com
ടി – 20 ലോകകപ്പില്‍ ഇഷാനും സൂര്യയും ബുംറയുമെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇഷാന്‍ നാല് ഇന്നിങ്‌സില്‍ നിന്ന് 176 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. സൂര്യയാകട്ടെ നാല് മത്സരങ്ങളില്‍ നിന്ന് 162 റണ്‍സും അക്കൗണ്ടിലെത്തിച്ചു. നാല് വിക്കറ്റുകളാണ് ബുംറ സ്വന്തമാക്കിയത്.
Content Highlight: Sanjay Bangar says that Ishan Kishan, Suryakumar Yadav and Jasprit Bumrah will be crucial for India in remaining matches of T20 World Cup 2026
സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ