| Sunday, 12th April 2026, 4:46 pm

അവര്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയുമോ എന്ന് ഭയമുണ്ടായിരുന്നു; അഭിനയിച്ച് ഫലിപ്പിക്കാന്‍ ബുദ്ധിമുട്ടി: സഞ്ജന ദീപു

ഐറിന്‍ മരിയ ആന്റണി

ഗാനരചയിതാവ് വിനായക് ശശികുമാറിന്റെ തിരക്കഥയില്‍ സുമേഷ് നന്ദകുമാര്‍ സംവിധാനം ചെയ്ത് കഴിഞ്ഞ മാസം ജിയോ ഹോട്ട് സ്റ്റാറിലൂടെ പുറത്ത് വന്ന സീരീസാണ് റോസ്‌ലിന്‍. സൈക്കോളജിക്കല്‍ ത്രില്ലറായി ഒരുങ്ങിയ സീരീസില്‍ മുത്തോന്‍ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട സഞ്ജന ദീപുവാണ് പ്രധാനവേഷത്തിലെത്തിയത്.

റോസ്‌ലിന്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ പറയുന്ന സീരീസ് ഏറെ നിരൂപക പ്രശംസ നേടുകയും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകളില്‍ നിറയുകയും ചെയ്തിരിന്നു. മൂത്തോനിലെ മുല്ലയില്‍ നിന്ന് ഏറെ വ്യത്യസതമായ വേഷം കൈകാര്യം ചെയ്ത സഞ്‌ന ദീപുവിന്റെ പെര്‍ഫോമന്‍സിനും മികച്ച അഭിപ്രായങ്ങള്‍ ലഭിച്ചിരുന്നു.

ഇപ്പോഴിതാ, മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ റോസ്‌ലിന്‍ എന്ന കഥാപാത്രം വെല്ലുവിളികള്‍ നിറഞ്ഞിരുന്നുവെന്നും താംര പറയുന്നു.

‘ഒരുപാട് ഹൊറര്‍ സിനിമകള്‍ കണ്ടത് കൊണ്ടാകാം എനിക്ക് പൊതുവേ പേടി വരാറില്ല. അതിനാല്‍ റോസ്‌ലിന്റെ ഭയവും വെപ്രാളവുമെല്ലാം പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. സംവിധായകനും തിരക്കഥാകൃത്തും കൂടെ അഭിനയിച്ചവരും നല്‍കിയ പിന്തുണയാണ് ഇത്രയും നല്ലരീതിയില്‍ അഭിനയിക്കാന്‍ സഹായിച്ചത്.

റോസ്ലിന്‍ സംഭാഷണങ്ങളെക്കാള്‍ എക്‌സ്പ്രഷനുകളിലൂടെയാണ് പ്രേക്ഷകരോട് സംസാരിക്കുന്നത്. അത് ഫലിപ്പിച്ചെടുക്കുക അത്ര എളുപ്പമായിരുന്നില്ല. കുട്ടിക്കാലം തൊട്ടേ ഞാന്‍ ഏറെ ആരാധനയോടെ കണ്ട സിനിമകളിലെ താരങ്ങളായ മീന ആന്റിയും വീനിതേട്ടനുമാണ് റോസ്ലിനില്‍ എനിക്കൊപ്പം കൂടുതല്‍ സീനുകളില്‍ അഭിനയിച്ചത്. അവരുടെകൂടെ അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ ഒരുപാട് ടെന്‍ഷന്‍ ഉണ്ടായിരുന്നു,’ സഞ്ജന് ദീപു പപറയുന്നു.

അവര്‍ക്ക് വളരെ ഈസിയായി ഇമോഷണ്‍സ് വരുമെന്നും അവര്‍ക്ക് മുന്നില്‍ തനിക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കുമോ എന്നതായിരുന്നു ഭയമെന്നും നടി പറഞ്ഞു. എന്നാല്‍, അവര്‍ തന്നെ വളരെ കംഫര്‍ട്ടബിളാക്കു കയും നല്ലരീതിയില്‍ അഭിനയിക്കാന്‍ സാഹചര്യമൊരുക്കുകയും ചെയ്തുവെന്നും സഞ്ജന ദീപു കൂട്ടിച്ചേര്‍ത്തു. അഭിനേത്രി എന്ന നിലയില്‍ മുന്നോട്ടുള്ള യാത്രയില്‍ അതെനിക്ക് ഒരുപാട് ഗുണം ചെയ്യുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും നടി പറഞ്ഞു.

വിനായക് ശശികുമാര്‍ ആദ്യമായി തിരക്കഥയെഴുതിയ സീരീസാണ് റോസ്‌ലിന്‍. ചിത്രത്തില്‍ വിനീതിനും മീനക്കും പുറമെ ഹക്കിം ഷായും പ്രധാനവേഷത്തിലെത്തിയിരുന്നു. സീരീസില്‍ പൊലീസ് വേഷത്തിലാണ് അദ്ദേഹം എത്തിയത്.

Content Highlight: Sanjana Deepu shares her character in Roslin and her experience acting alongside Vineeth and Meena 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more