ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ എന്ന ചിത്രത്തിലെ മുല്ലയായി വന്ന് മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് സഞ്ജന ദീപു. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സീരീസും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയില്‍ നിറഞ്ഞു.
വിനായക് ശശികുമാര്‍ തിരക്കഥയെഴുതിയ റോസ്ലിനില്‍ മികച്ച പെര്‍ഫോമന്‍സാണ് സഞ്ജന കാഴ്ച്ചവെച്ചത്. റോസ്ലിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ ദീപു സഞ്ജനയുടെ അച്ഛനുള്ള ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഏട്ടനാണോ കൂടെയുള്ളതെന്ന് ചോദിക്കുമ്പോഴുള്ള അദ്ദേഹത്തിന്റെ റിയാക്ഷനെ പറ്റി ചര്‍ച്ചകള്‍ നിറഞ്ഞു. ഇപ്പോഴിതാ ആ വീഡിയോയെ കുറിച്ചും തന്റെ അച്ഛനെ കുറിച്ചും സംസാരിക്കുകയാണ് സഞ്ജന ദീപു.
‘റോസ്ലിന്റെ പ്രമോഷന്‍ പരിപാടിക്കെത്തിയ അച്ഛന്റെ ബ്ലഷിങ് റീല്‍ കാണാത്തവര്‍ കുറവാകും എന്റെ ബ്രദറാണോ എന്ന് ഒരു ഓണ്‍ലൈന്‍ മീഡിയ ചോദിച്ചപ്പോള്‍ അച്ഛന്‍ നാണിച്ചുപോയി. ആ വൈറല്‍ മൊമന്റില്‍ ഞാന്‍ ഹാപ്പിയാണ്. ബെംഗളുരുവിലെ ബിസിനസ് തിരക്കുകള്‍ക്കിടയിലും എനിക്കൊപ്പം ലൊക്കേഷനിലേക്ക് വരുന്നത് അച്ഛനാണ്.
അമ്മ കല്‍പനയും പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന അനിയന്‍ ശ്രീദീപ് എന്റെ ധൈര്യവും ന്തുണയുമാണ്. ഇനി ഒരു തമാശ പറയാം. ചന്ദനക്കുറിയിട്ടവരെല്ലാം ഭഗവാന്റെ അടുത്ത ആളാണെന്നായിരുന്നു കുട്ടിക്കാലത്തെ എന്റെ ധാരണ. അവരോടെല്ലാം ‘എനിക്ക് അനിയന്‍ ഉണ്ടാകാന്‍ പ്രാര്‍ഥിക്കുവോ’ എന്നു ഞാന്‍ ചോദിക്കുന്നത് കേട്ട് അച്ചഛനും അമ്മയും കുറേ ചമ്മിയിട്ടുണ്ട്,’ സഞ്ജന ദീപു പറഞ്ഞു.
എറണാകുളം കലൂരാണ് സ്വന്തം നാടെന്നും പക്ഷേ, ഇപ്പോള്‍ ബെംഗളൂരുവിലാണ് താമസിക്കുന്നതെന്നും താരം പറഞ്ഞു. വിവിധ കമ്പനികള്‍ക്ക് വേണ്ടി സി.എസ്.ആര്‍ ആക്ടിവിറ്റികള്‍ പ്ലാന്‍ ചെയ്ത് നടപ്പാക്കുന്ന ജോലിയാണ് തന്റേതെന്നും അതിനിടയിലാണ് അഭിനയമെന്നും നടി കൂട്ടിച്ചേര്‍ത്തു.
വിനായക് ശശികുമാര്‍ ആദ്യമായി തിരക്കഥയെഴുതിയ സീരീസാണ് റോസ്ലിന്‍. സുമേഷ് നന്ദകുമാറിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ സഞ്ജന ദീപുവിന് പുറമെ വിനീത്, മീന, ഹക്കീം ഷാ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു. വലിയ ഹൈപ്പുകളൊന്നുമില്ലാതെ വന്ന സീരീസ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുകയും മികച്ച നിരൂപക പ്രശംസ നേടുകയും ചെയ്തു.
Content Highlight: Sanjana Deepu on the viral video