മലയാള ചലച്ചിത്രരംഗത്തെ മികച്ച യുവനടിമാരിലും നർത്തകിമാരിലും ഒരാളാണ് സാനിയ ഇയ്യപ്പൻ. റിയാലിറ്റി ഷോകളിലൂടെ നൃത്തവേദിയിൽ തിളങ്ങി, പിന്നീട് സിനിമയിലെത്തി തന്റേതായ ഒരിടം കണ്ടെത്താൻ സാനിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 2014-ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ‘ബാല്യകാലസഖി’ എന്ന സിനിമയിലൂടെയാണ് സാനിയ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ഇതിൽ നായികയുടെ (ഇഷ തൽവാർ) കുട്ടിക്കാലമാണ് സാനിയ അവതരിപ്പിച്ചത്.
2018-ൽ പുറത്തിറങ്ങിയ ‘ക്വീൻ’ എന്ന ചിത്രത്തിലൂടെയാണ് സാനിയ ആദ്യമായി നായികയാകുന്നത്. ഈ ചിത്രത്തിലെ ‘ചിന്നു’ എന്ന കഥാപാത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും സാനിയയ്ക്ക് മികച്ച തുടക്കം നൽകുകയും ചെയ്തു. പിന്നീട് പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ മോഹൻലാൽ ചിത്രം ലൂസിഫറിൽ ‘ജാൻവി’ എന്ന വളരെ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ച് സാനിയ കയ്യടി നേടി.
സാനിയ ഇയ്യപ്പൻ.Photo;onmanorama
സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും ഫാഷൻ രംഗത്തും താരം സജീവമാണ്. ബോൾഡ് ആയി തന്റെ നിലപാടുകളിൽ ഉറച്ചുനിന്നു മുന്നോട്ടു പോകുന്ന ഒരു നടികൂടിയാണ് സാനിയ. ഒരുപാട് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന സാനിയ പല രാജ്യങ്ങളിൽ സഞ്ചരിക്കുന്നതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ തന്റെ യാത്രകളെ കുറിച്ചും സോഷ്യൽ മീഡിയ പ്രതികരണങ്ങളെ കുറിച്ചും സംസാരിക്കുകയാണ് താരം. വനിതക്കു നൽകിയ അഭിമുഖത്തിലാണ് സാനിയ മനസ് തുറന്നത്.
‘ഞാൻ ഇൻസ്റ്റാഗ്രാമിൽ യാത്രകളുടെ ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ ഒരുപാട് പേർ മെസ്സേജ് അയക്കാറുണ്ട്. ‘ചേച്ചിയെപ്പോലെ ഒരുപാട് യാത്രകൾ ചെയ്യണം എന്നാണ് ആഗ്രഹം’ എന്ന് ചില കുട്ടികൾ പറയും. എന്നാൽ മറ്റു ചിലർക്ക് അറിയേണ്ടത് ‘യാത്ര ചെയ്യാൻ ഇത്രയധികം പൈസ എവിടുന്നാണ് കിട്ടുന്നത്?’ എന്നാണ്.
സാനിയ ഇയ്യപ്പൻ.Photo:Photosplus.k.vartha
അടുത്ത തവണ പോകുമ്പോൾ തങ്ങളെക്കൂടി കൂട്ടാമോ എന്നും, ഞാൻ നിൽക്കുന്ന സ്ഥലങ്ങളിൽ ഉള്ളവർക്ക് നേരിട്ട് വന്ന് കാണാൻ സാധിക്കുമോ എന്നും പലരും ചോദിക്കാറുണ്ട്. ഞാൻ തുർക്കിയിൽ പോയപ്പോൾ ഫുഡ് കഴിക്കുന്ന ചിത്രം കണ്ടിട്ട് അവിടെയുള്ള ഒരു മലയാളി കുടുംബം എന്നെ മെസ്സേജ് അയച്ച് ഭക്ഷണത്തിന് ക്ഷണിക്കുക വരെ ചെയ്തിട്ടുണ്ട്.
എല്ലാവരും ചോദിക്കുന്ന ചോദ്യമാണ് യാത്രയ്ക്കുള്ള പൈസ എവിടെ നിന്നാണ് എന്നത്. സത്യത്തിൽ, സിനിമയിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ കൂടുതൽ വരുമാനം എനിക്ക് ഇൻസ്റ്റഗ്രാമിൽ നിന്നാണ് കിട്ടുന്നത്. ഒരുപാട് പ്രമുഖ ബ്രാൻഡുകളുമായി ഞാൻ കൊളാബറേഷൻ (ആഡ്സ്) ചെയ്യാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ ചെയ്യുന്ന ഓരോ റീൽസിനും നല്ലൊരു തുക പ്രതിഫലമായി ലഭിക്കും. കൂടാതെ, എന്റെ പല വിദേശയാത്രകളും പൂർണ്ണമായും സ്പോൺസർ ചെയ്തവയായിരിക്കും. അവർക്ക് വേണ്ടി യാത്രയിലെ ചിത്രങ്ങളും വിശേഷങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയാണ് ഞാൻ ചെയ്യാറുള്ളത്. അങ്ങനെ സ്പോൺസർഷിപ്പ് വഴിയാണ് ഞാൻ കൂടുതൽ യാത്രകളും നടത്തിയിട്ടുള്ളത്,’ സാനിയ പറഞ്ഞു.
Content Highlight: Saniya Iyyappan says Instagram pays more than cinema